Latest News

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന് പരാതി: കെ. എം. ഷാജി എംഎല്‍എയ്‌ക്കെതിരേ ഇ ഡി അന്വേഷണം തുടങ്ങി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന് പരാതി: കെ. എം. ഷാജി എംഎല്‍എയ്‌ക്കെതിരേ ഇ ഡി അന്വേഷണം തുടങ്ങി
X

കണ്ണൂര്‍: അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ എം ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. 2014ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റാണ് പരാതി നല്‍കിയത്. കോഴിക്കോട് സബ് സോണ്‍ ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണച്ചുമതല.

പണത്തിന്റെ ഉറവിടം, കൈമാറിയ രീതി ഇതെല്ലാം അന്വേഷണ പരിധിയിലുണ്ടാവും. ഇടപാടുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. നോട്ടിസ് കൈപ്പറ്റിയവരോട് സബ് സോണല്‍ ഓഫിസിലെത്തണമെന്ന് നിര്‍ദേശിച്ചു.

താന്‍ പണം വാങ്ങിയിട്ടില്ലെന്നു തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നുമാണ് ഷാജിയുടെ വിശദീകരണം.

Next Story

RELATED STORIES

Share it