- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മുഖ്യമന്ത്രിയുടെ മകള്‍ക്കു വേണ്ടി തൃശൂര്‍ സിപിഎം കുരുതി കൊടുക്കും'; സിപിഎമ്മിനെതിരെ കെ മുരളീധരന്‍ എംപി
വീണ വിജയന്റെ കമ്പനിക്കെതീരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. നിയമപരമായി നേരിടുമെന്ന് എന്താണ് സിപിഎം പറയാത്തതെന്നും മുരളീധരന്‍ ചോദിച്ചു. ടി സിദ്ധിക്കിന്റെ ഭാര്യക്കെതിരായ കേസ് ഞങ്ങള്‍ നിയമപരമായി നേരിടും.
കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ക്കു വേണ്ടി തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം സിപിഎം കുരുതി കൊടുക്കുമെന്ന ആരോപണവുമായി കെ മുരളീധരന്‍ എംപി. തൃശൂരില്‍ സിപിഐയെ കുരുതി കൊടുക്കും. മോദിക്ക് മുന്നില്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി മാറി. സിപിഎം-ബിജെപി അന്തര്‍ധാര ഇതോടെ തെളിഞ്ഞുവെന്നും കെ മുരളീധരന്‍ പറഞ്ഞു.വീണ വിജയന്റെ കമ്പനിക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. നിയമപരമായി നേരിടുമെന്ന് എന്താണ് സിപിഎം പറയാത്തതെന്നും മുരളീധരന്‍ ചോദിച്ചു. ടി സിദ്ധിക്കിന്റെ ഭാര്യക്കെതിരായ കേസ് ഞങ്ങള്‍ നിയമപരമായി നേരിടും. കെപിസിസി പുതിയ രാഷ്ട്രീയകാര്യ സമിതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പ്രതികരിച്ചാല്‍ ട്രാക്ക് മാറിപ്പോകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സമാനമായ ആരോപണം ഇന്നലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉന്നയിച്ചിരുന്നു. തൃശ്ശൂര്‍ സീറ്റ് ബിജെപിക്ക് അനുകൂലമാകാന്‍ എക്‌സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ സെറ്റില്‍മെന്റ് ഞങ്ങള്‍ സംശയിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. എക്‌സാലോജിക്കിനെതിരായ ആര്‍ഒസി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. എക്‌സാലോജിക്ക് വാദം ശരിവയ്ക്കുന്ന ഒരു രേഖയും നല്‍കിയില്ല. സിബിഐയും ഇഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. സിബിഐ, ഇ ഡി അന്വേഷണം വേണം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. കോര്‍പ്പറേറ്റ് മന്ത്രാലയം മാത്രം അന്വേഷിച്ചിട്ട് എന്ത് കാര്യം. എന്നിട്ടും കോര്‍പ്പറേറ്റ് മന്ത്രാലയം അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇത് സംഘപരിവാറുമായുള്ള ബന്ധത്തിന്റെ തെളിവാണ്. സംഘപരിവാറും കേരളത്തിലെ സിപിഎമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ട്. ഇടയ്ക്ക് വന്‍ പോരാട്ടമാണ്. അത് ജനങ്ങളെ കബളിപ്പിക്കാനാണ്. സിബിഐ തെറ്റായ വഴിയില്‍ അന്വേഷണം കൊണ്ടുപോയാല്‍ പ്രതിപക്ഷം സര്‍ക്കാരിന് ഒപ്പം നില്‍ക്കും. അധികാരം ദുര്‍വിനിയോഗം ചെയ്യാനോ സെറ്റില്‍മെന്റിനോ അനുവദിക്കില്ല. ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തിയില്ലല്ലോ. അന്വേഷണം നടത്തേണ്ടത് ബന്ധപ്പെട്ട ഏജന്‍സികളാണ്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്ന സിപിഎം മറുപടി ക്ലീഷേയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT