Latest News

കെ റെയില്‍ വികസന പദ്ധതിയല്ല; പാര്‍ട്ടിയുടെ മൂലധനോല്‍പ്പാദന മാര്‍ഗം

കെ റെയില്‍ വികസന പദ്ധതിയല്ല; പാര്‍ട്ടിയുടെ മൂലധനോല്‍പ്പാദന മാര്‍ഗം
X

സി എ റഊഫ്

കോഴിക്കോട്: വികസന പദ്ധതികള്‍ ജനങ്ങളുടെ ആവശ്യമെന്നതിനേക്കാള്‍ അത് നടപ്പാക്കുന്ന വ്യക്തികളുടെയും പാര്‍ട്ടികളുടെയും സാമ്പത്തിക താല്‍പര്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ്. കെ റെയിലിനെക്കുറിച്ച് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഈ വിമര്‍ശനം മുന്നോട്ട് വയ്ക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

കെ റെയില്‍ വഴി നടപ്പാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി ഒരു വികസന പദ്ധതിയല്ല; ഇന്ത്യയില്‍ സിപിഎം എന്ന പാര്‍ട്ടിക്ക് ആകെ അവശേഷിക്കുന്ന കേരളത്തില്‍ നിന്നും അതിന്റെ പ്രവര്‍ത്തന മൂലധനം കണ്ടെത്താനുള്ള ഏക വഴിയാണ് ഈ പദ്ധതി. ജനങ്ങള്‍ എല്ലാവരും ഒരുമിച്ച് സമരം ചെയ്താലും 'ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതി അടിച്ചേല്‍പ്പിക്കില്ല' എന്നു പറഞ്ഞ് സില്‍വര്‍ലൈന്‍ ഉപേക്ഷിക്കുമെന്ന് കരുതേണ്ടതില്ല. കാരണം പദ്ധതി ജനങ്ങള്‍ക്ക് വേണ്ടെങ്കിലും പണം പാര്‍ട്ടിക്ക് അത്യാവശ്യമാണ്.

ഡല്‍ഹിയിലെ പാര്‍ട്ടി ഓഫിസിന്റെ കറന്റ് ബില്‍ വരെ അടക്കണമെങ്കില്‍ (അവിടെ ബിപിഎല്‍ കാര്‍ക്ക് സൗജന്യമാണെന്ന് കേട്ടിട്ടുണ്ട്. അത് പാര്‍ട്ടി ഓഫീസിന് ബാധകമാണോ എന്നറിയില്ല) ഈ സില്‍വര്‍ലൈന്‍ പദ്ധതി വന്നേ പറ്റൂ. രാഷ്ട്രീയം എന്നത് കോര്‍പ്പറേറ്റ് സെറ്റില്‍മെന്റ് ആയി മാറിയ പുതിയ കാലത്ത് പാര്‍ട്ടികളുടെ സാമ്പത്തിക ശേഷിയാണ് അധികാരം നിലനിര്‍ത്തുന്നതിന്റെയും മനാദണ്ഡം. അടുത്ത വര്‍ഷങ്ങളില്‍ സിപിഎമ്മിന് മുന്നോട്ട് പോകാനും ഈ കോര്‍പ്പറേറ്റ് പണമേറ് മത്സരത്തില്‍ പിടിച്ചു നില്‍ക്കാനും ചെറുതല്ലാത്ത തുക ആവശ്യമുണ്ട്.

വലിയ പദ്ധതിയാകുമ്പോള്‍ അതിന്റെ കണ്‍സള്‍ട്ടന്‍സി ഫീസ് തന്നെ ഒരു അഞ്ചുകൊല്ലത്തേക്ക് പാര്‍ട്ടിയെ ഉരുട്ടിക്കൊണ്ടുപോകാന്‍ ലഭിക്കും. പിന്നെ കമ്മീഷനും പദ്ധതിയുടെ 'കരാറും' കൂടിയാകുമ്പോള്‍ പിണറായി വിജയനും സംഘത്തിനും കുറച്ചുകാലം കൂടി കുങ്കുമച്ചുകപ്പ് ശ്വസിക്കാം. അതല്ലെങ്കില്‍ കൂട്ടത്തോടെ കുങ്കുമം മാത്രം ശ്വസിക്കേണ്ടിവരും.

പാര്‍ട്ടി തത്വം അനുസരിച്ച് 'തങ്ങളുടെ മൃദു ഹിന്ദുത്വ പാര്‍ട്ടിസംവിധാനത്തിന്റെ മൂലധനോല്‍പ്പാദന പദ്ധതികൂടിയാണ് സില്‍വര്‍ലൈന്‍ പദ്ധതി'. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കിട്ടും.

Next Story

RELATED STORIES

Share it