- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയുടെ ചികില്‍സയെ അവഹേളിച്ച സുധാകരന്‍ മനുഷ്യഹൃദയമുള്ളയാളല്ല; കത്ത് പിന്‍വലിച്ചത് എതിര്‍പ്പ് ഉയര്‍ന്നതോടെയെന്നും മന്ത്രി ശിവന്‍കുട്ടി
മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതവും ജനാധിപത്യവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുക എന്നത് കെ സുധാകരന്‍ പതിവാക്കിയിരിക്കുകയാണ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചികിത്സയെ വരെ അവഹേളിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മനുഷ്യഹൃദയമുള്ളയാളല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കുമെതിരായ കത്ത് കെ സുധാകരന്‍ സമൂഹമാധ്യമത്തില്‍ നിന്ന് പിന്‍വലിച്ചത് സ്വമനസാലെയല്ല എന്നത് വ്യക്തമാണ്. എതിര്‍പ്പ് ശക്തമായതോടെയാണ് സുധാകരന്‍ കത്ത് പിന്‍വലിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍ക്കെങ്കിലും അസുഖം വരുമ്പോഴോ ചികിത്സയ്ക്ക് പോകുമ്പോഴോ വിളിച്ച് കൂടെയുണ്ട് എന്ന് പറയുന്നവരാണ് മലയാളികള്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇല്ല. മകന് അപകടം പറ്റിയതറിഞ്ഞ് കരഞ്ഞുകൊണ്ട് ട്രെയിനില്‍ തലസ്ഥാനത്തേക്ക് യാത്രചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ, വിവരമറിഞ്ഞ് ട്രെയിനിലുണ്ടായിരുന്ന ഇ പി ജയരാജന്‍ കൂടെയിരുന്ന് ആശ്വസിപ്പിച്ചതും അദ്ദേഹത്തിന്റെ കാറില്‍ ഒരുമിച്ച് ആശുപത്രിയിലെത്തിയതും രാജ്‌മോഹന്‍ തുറന്നു പറഞ്ഞിട്ട് നാളുകളേറെ ആയിട്ടില്ല. ചികിത്സയിലായിരുന്ന കെ കരുണാകരനെ ഇ കെ നായനാര്‍ കാണാന്‍ വന്ന ദൃശ്യം ഇപ്പോഴും മലയാളിയുടെ മനസ്സിലുണ്ട്. ആ പാരമ്പര്യമുള്ള മലയാളിയുടെ മനസ്സിലാണ് കെ സുധാകരന്‍ വിഷം കുത്തിവെക്കാന്‍ ശ്രമിക്കുന്നത്.
സുധാകരന്‍ സമൂഹമാധ്യമത്തില്‍ നിന്ന് കത്ത് പിന്‍വലിച്ചുവെങ്കിലും കത്തിന്റെ കോപ്പി കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കെ സുധാകരന്റെ അനുയായികളാണ് ഇതിനുപിന്നില്‍. എതിര്‍പ്പ് ശക്തമായപ്പോള്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ സമൂഹമാധ്യമത്തില്‍ നിന്ന് കത്ത് പിന്‍വലിച്ച കെ സുധാകരന്‍ അത് വ്യാപകമായി പ്രചരിപ്പിക്കുന്ന അണികളെ വിലക്കാന്‍ തയ്യാറായിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മലിനമാക്കാനുള്ള കെ സുധാകരന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടോയെന്ന് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കെ മുരളീധരന്‍ ഇക്കാര്യത്തില്‍ മനുഷ്യസ്‌നേഹപരമായ പ്രസ്താവന നടത്തിയത് നന്നായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ഏത് പദ്ധതിയെയും കണ്ണടച്ച് എതിര്‍ക്കുന്ന നിലപാടാണ് കെ സുധാകരന്റേത്. മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതവും അസത്യം നിറഞ്ഞതും ജനാധിപത്യവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുക എന്നത് കെ സുധാകരന്‍ പതിവാക്കിയിരിക്കുകയാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്ണൂരില് ട്രെയിന് തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT