Latest News

കാക്കനാട് ജില്ലാ ജയിലില്‍ ജാതി അധിക്ഷേപമെന്ന കേസില്‍ അന്വേഷണം തുടങ്ങി

കാക്കനാട് ജില്ലാ ജയിലില്‍ ജാതി അധിക്ഷേപമെന്ന കേസില്‍ അന്വേഷണം തുടങ്ങി
X

കൊച്ചി: കാക്കനാട് ജില്ലാ ജയിലിലെ ഫാര്‍മസിസ്റ്റായ യുവതിയെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ജില്ലാ ജയിലിലെ ഡോക്ടറായ ബെല്‍ന മാര്‍ഗരറ്റിനെതിരെയാണ് അന്വേഷണം. ഡോക്ടര്‍ ഉപയോഗിച്ച ടോയ്‌ലറ്റ് വൃത്തിയാക്കിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും ഫാര്‍മസിസ്റ്റ് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഫാര്‍മസിസ്റ്റിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

ജയിലിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബെല്‍ന മാര്‍ഗരറ്റില്‍ നിന്ന് ഫാര്‍മസിസ്റ്റിന് നേരിടേണ്ടിവന്നത് ഗുരുതര ജാതി അധിക്ഷേപമായിരുന്നുവെന്ന് എഫ്‌ഐആര്‍ പറയുന്നു. ഡോക്ടര്‍ ഉപയോഗിച്ച ടോയ്‌ലറ്റില്‍ വെള്ളം ഒഴിക്കേണ്ടത് ഫാര്‍മസിസ്റ്റ് ആണെന്നും ജാതിപ്പേര് വിളിച്ചും പാടത്ത് പണിക്കു പോകാന്‍ പറഞ്ഞും അവഹേളിച്ചു. ഇതിന് പുറമേ ഡോക്ടര്‍ക്ക് ഭക്ഷണം വാങ്ങാനും ആഹാരം കഴിച്ച ശേഷം പാത്രം കഴുകാനും ടേബിള്‍ തുടയ്ക്കാനുമെല്ലാം നിയോഗിച്ചു. ഒരേ ക്യാബിനില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ഓഫിസ് വേര്‍തിരിച്ചു. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും ഫാര്‍മസിസ്റ്റിന് മനോരോഗമാണെന്നാണ് ഡോ. ബെല്‍ന പറഞ്ഞതത്രെ.

Next Story

RELATED STORIES

Share it