- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: കേരളത്തില്‍ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ബാധ്യത കൂടാന്‍ കാരണമായെന്ന് മന്ത്രി സജി ചെറിയാന്‍. ''പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അര്‍ഥം. പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ? ആരോഗ്യപരിപാലനത്തില്‍ കേരളം ഒന്നാമതാണ്. അതും പ്രശ്‌നമാണ്. ജനിക്കുന്നതു മാത്രമല്ല, മരിക്കുന്നതും വളരെക്കുറവാണ്. 80, 90, 95, 100 വയസ്സുവരെ ജീവിക്കുന്നവരുണ്ട്. 94 വയസ്സായ എന്റെ അമ്മയും പെന്‍ഷന്‍ വാങ്ങുന്നുണ്ട്. എന്തിനാണ് നിങ്ങള്‍ക്കു പെന്‍ഷനെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്''- മന്ത്രി പറഞ്ഞു.
കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുമ്പോളായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകള്‍ വിവരിക്കവേയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.
എന്‍ജിഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരന്‍ അധ്യക്ഷനായി. ആര്‍ നാസര്‍, സി ബി ചന്ദ്രബാബു, പി പി ചിത്തരഞ്ജന്‍, എച്ച് സലാം, എ എം ആരിഫ്, പി ഡി ജോഷി, കെ ജി രാജേശ്വരി, കെ കെ ജയമ്മ, പി ഗാനകുമാര്‍, എം എ അജിത് കുമാര്‍ സംസാരിച്ചു.
RELATED STORIES
ഔറംഗസീബിനെ വില്ലനാക്കുന്ന 'ഛാവ' സിനിമ പാര്‍ലമെന്റിലും...
25 March 2025 1:23 PM GMTപോലിസ് സ്റ്റേഷനില്‍ വച്ച് ഭര്‍ത്താവിനെ മര്‍ദ്ദിച്ച് ബോക്സിങ് താരം...
25 March 2025 1:06 PM GMT''കൊടകരയിലെ കുഴല്‍പ്പണം ബിജെപിക്കുള്ളതല്ല''; കെ സുരേന്ദ്രനെയും...
25 March 2025 12:52 PM GMTവയനാട്ടിലെ ആരോഗ്യ പരീക്ഷണത്തില്‍ അന്വേഷണത്തിന് ഉത്തരവ്
25 March 2025 12:32 PM GMTലഹരി ഇടപാട് നടത്തിയവരെ പിടി കൂടാന്‍ ശ്രമിച്ച പോലിസിനെ കാറിടിച്ചു...
25 March 2025 11:25 AM GMTതെലങ്കാന ടണല്‍ ദുരന്തം; മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന
25 March 2025 10:57 AM GMT