Sub Lead

വയനാട്ടിലെ ആരോഗ്യ പരീക്ഷണത്തില്‍ അന്വേഷണത്തിന് ഉത്തരവ്

വയനാട്ടിലെ ആരോഗ്യ പരീക്ഷണത്തില്‍ അന്വേഷണത്തിന് ഉത്തരവ്
X

തിരുവനന്തപുരം: വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് അനുമതിയില്ലാതെ ആരോഗ്യ-മരുന്നു പരീക്ഷണം നടക്കുന്നുവെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. മാനന്തവാടി മേഖലയിലെ ആദിവാസി ഊരുകളില്‍ 'മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്' പരീക്ഷിക്കാന്‍ നീക്കം ഉണ്ടായെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുമാണ് അന്വേഷണം നടത്തേണ്ടത്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിക്കെതിരെയാണ് ആരോപണം. വയനാട് തലപ്പുഴ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജില്‍ നടന്ന ഒരു സെമിനാര്‍ വഴിയാണ് പരീക്ഷണം നടന്നതെന്ന് പറയപ്പെടുന്നു.സ്ത്രീകളുടെ ആര്‍ത്തവ ചക്രവുമായി ബന്ധപ്പെട്ട ഒരു ഇലക്ട്രോണിക് ഡിവൈസിന്റെ ട്രയല്‍ എന്നുള്ള തരത്തിലാണ് പരിപാടി നടന്നത്. മാര്‍ച്ച് 20 മുതല്‍ 22 വരെ ഉദ്യമ എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാറിന് ശേഷമാണ് ഉപകരണം പരീക്ഷിച്ചത്. വിരലില്‍ അണിയാവുന്ന ഇലക്ട്രോണിക്‌സ് ഉപകരണം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. ആര്‍ത്തവ സൈക്കിള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള ഉപകരണമെന്നാണ് സൂചന.

Next Story

RELATED STORIES

Share it