Sub Lead

പോലിസ് സ്‌റ്റേഷനില്‍ വച്ച് ഭര്‍ത്താവിനെ മര്‍ദ്ദിച്ച് ബോക്‌സിങ് താരം (വീഡിയോ)

പോലിസ് സ്‌റ്റേഷനില്‍ വച്ച് ഭര്‍ത്താവിനെ മര്‍ദ്ദിച്ച് ബോക്‌സിങ് താരം (വീഡിയോ)
X

ഹിസാര്‍(ഹരിയാന): മുന്‍ ലോക ബോക്‌സിങ് ചാംപ്യന്‍ സ്വീറ്റി ബൂറ ഭര്‍ത്താവ് ദീപക് നിവാസ് ഹൂഡയെ മര്‍ദ്ദിച്ചു. സ്ത്രീധനക്കേസുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സ്വീറ്റി ബുറ ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യന്‍ കബഡി ടീമിന്റെ മുന്‍ കാപ്റ്റനാണ് ദീപക്. സ്വീറ്റിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീധനക്കേസില്‍ പോലിസ് ചര്‍ച്ചയ്ക്ക് വിളിച്ചതാണെന്നാണ് ദീപക് പറഞ്ഞു. സംസാരിക്കുന്നതിനിടെ സ്വീറ്റിയും പിതാവും മോശം ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് സ്വീറ്റി തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ദീപക് പറഞ്ഞു. സംഭവത്തില്‍ സ്വീറ്റിക്കെതിരേ പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it