- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാലടി സര്‍വകലാശാല നിയമന അട്ടിമറി : പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം വിലപ്പോവില്ല-കാംപസ് ഫ്രണ്ട്
നിലവില്‍ നടത്തിയിട്ടുള്ള മുഴുവന്‍ അട്ടിമറി നിയമനങ്ങളും പിന്‍വലിച്ചു കൊണ്ട്, യഥാസ്ഥാനത്ത് അര്‍ഹരായവരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം
കൊച്ചി: ജനാധിപത്യ രീതിയില്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം വിലപ്പോവില്ലെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി. കാലടി സര്‍വകലാശാല നിയമന അട്ടിമറി വിഷയത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതൃത്വങ്ങളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത പോലിസ് നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിവും അര്‍ഹതയുമുള്ള ഉദ്യോഗാര്‍ഥികളെ തഴഞ്ഞാണ് സര്‍ക്കാര്‍ ഉപജാപക വൃന്ദത്തെ വിവിധ തസ്തികകളില്‍ തിരുകി കയറ്റുന്നത്. ഇതുമൂലം ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകളും സര്‍ക്കാരിലുള്ള വിശ്വാസവുമാണ് നഷ്ടപ്പെടുന്നത്. ഇത്തരം അനീതിക്കെതിരേ സമരം ചെയ്തതിനാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമം അഴിച്ചുവിടാനും നേതൃത്വങ്ങളെ അടക്കം അറസ്റ്റ് ചെയ്യാനും സര്‍ക്കാര്‍ തുനിഞ്ഞത്. ഇത് നീതിയുടെ വിഷയമാണ്. നിലവില്‍ നടത്തിയിട്ടുള്ള മുഴുവന്‍ അട്ടിമറി നിയമനങ്ങളും പിന്‍വലിച്ചു കൊണ്ട്, യഥാസ്ഥാനത്ത് അര്‍ഹരായവരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം അല്ലാത്തപക്ഷം ഇതിലും ശക്തമായ സമര രീതികളുമായി കാംപസ് ഫ്രണ്ട് പ്രക്ഷോഭം തുടരുക തന്നെ ചെയ്യുമെന്നും ഫായിസ് കണിച്ചേരി പറഞ്ഞു.
RELATED STORIES
ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍...
5 Nov 2024 5:32 AM GMTമാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTകെഎസ്ആര്‍ടിസി ബസ്സിടിച്ച് പാല്‍വില്‍പ്പനക്കാരന്‍ മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട് മുന്‍...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഫീൽഡ് ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMT