Latest News

കല്ലമ്പലത്തെ നവവധുവിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; ഭര്‍ത്താവിനെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു.

കല്ലമ്പലത്തെ നവവധുവിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; ഭര്‍ത്താവിനെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു.
X

തിരുവനന്തപുരം: കല്ലമ്പലത്തെ നവവധുവിന്റെ മരണം ആത്മഹത്യയയെന്ന് പ്രാഥമിക നിഗമനം. പിടിവലിയുടെയും ബാലപ്രയോഗത്തിന്റെയും ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കഴുത്തിലെ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതെതുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നുവിട്ടയച്ചു.

കല്ലമ്പലം മുത്താന സുനിതഭവനില്‍ ആതിരയെ (24) ഇന്നലെയാണ് കുളിമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഭര്‍ത്താവിന്റെ പിതാവ് പുഷ്പ്പാങ്കരന്‍ രംഗത്തെത്തിയിരുന്നു. ഒരാള്‍ക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ലെന്നും വീട്ടില്‍ ഏതെങ്കിലും രീതിയിലുള്ള തര്‍ക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് കൈകളിലെ ഞരമ്പും കഴുത്തും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം. ഭര്‍ത്താവ് ഈ സമയം ഭര്‍ത്താവിന്റെ അച്ഛനുമായി ആശുപത്രിയില്‍ പോയിരുന്നു. ഈ സമയം വീട്ടിലെത്തിയ ആതിരയുടെ അമ്മ, ആതിരയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുളിമുറി അടച്ചിട്ട നിലയില്‍ കണ്ടത്.

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുകയായിരുന്നു യുവതി. കറിക്കത്തി കൊണ്ട് രണ്ട് കൈഞരമ്പുകളും കഴുത്തും മുറിച്ചിരുന്നു. നവംബര്‍ 30 നായിരുന്നു ആതിരയുടെ വിവാഹം.കല്ലമ്പലത്തെ നവവധുവിന്റെ മരണം ആത്മഹത്യയയെന്ന് പ്രാഥമിക നിഗമനം.




Next Story

RELATED STORIES

Share it