- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരുവര്‍ഷത്തിനിടെ 108ലേക്ക് വന്നത് 9,19,424 കോളുകള്‍; ഇതില്‍ 5,40,571 എണ്ണം അനാവശ്യകോളുകള്‍
ഒരു വര്‍ഷത്തിനിടയില്‍ 108ലേക്ക് ആകെ വന്നത് 9,19,424 കാളുകള്‍. ഇതില്‍ 5,40,571 കാളുകള്‍ റോങ് നമ്പര്‍, മിസ് കാള്‍, പ്രാങ്ക് കാളുകള്‍ ഉള്‍പ്പടെയുള്ള അനാവശ്യ കാളുകള്‍. ഗ്യാസ് ബുക്ക് ചെയ്യുന്നതിനും മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതിനും 108ലേക്ക് വിളിച്ചതും നിരവധിപേരാണ്
തിരുവനന്തപുരം: ഒരു വര്‍ഷത്തിനിടയ്ക്ക് 108ലേക്ക് ആകെ വന്നത് 9,19,424 കോളുകളാണെന്നും ഇതില്‍ 5,40,571 അനാവശ്യകോളുകളായിരുന്നുവെന്നും ആംബുലന്‍സ് സര്‍വീസ് ആന്റ് ഓപറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം. 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വരുന്ന ഓരോ കാളും വളരെ വിലപ്പെട്ടത് ആണ്. ഓരോ അത്യാഹിത കാളും ഓരോ ജീവന്റെ വിലയാണ്. എന്നാല്‍ ചിലര്‍ നേരംപോക്കിനായി ഈ സേവനം ദുരയുപയോഗം ചെയ്യുന്ന സാഹചര്യമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്ക് നോക്കിയാല്‍ 108ന്റെ കണ്‍ട്രോള്‍ റൂമിലേക്ക് ആകെ വന്നത് 9,19,424 കാളുകള്‍ ആണ്. ഇതില്‍ 2,14,956 കാളുകള്‍ അത്യാഹിതതില്‍പ്പെട്ടവര്‍ക്കും അടിയന്തിര വൈദ്യസഹായം വേണ്ടവര്‍ക്കും ആംബുലന്‍സ് സേവനം ലഭ്യമാക്കാനായി വന്നപ്പോള്‍ 2,46,181 കാളുകള്‍ ഫോണ്‍ വിളിച്ച് മിണ്ടാതെ ഇരിക്കുന്നവരുടേത് ആയിരുന്നു. 108ലേക്ക് വന്ന മിസ് കാളുകളുടെ എണ്ണം 1,69,792 ആണ്. 108 എന്നത് അടിയന്തിര വൈദ്യ സഹായത്തിന് ഉപയോഗിക്കുന്ന സേവനം ആയതിനാല്‍ ഇത്തരം കാളുകള്‍ വരുമ്പോള്‍ തിരികെ വിളിച്ച് ആംബുലന്‍സ് സേവനം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാസ് ബുക്ക് ചെയ്യാനും മൊബൈല്‍, ഡിഷ് ടി.വി റീചാര്‍ജ് ചെയ്യാനും ഉള്‍പ്പടെ വന്ന റോങ് നമ്പര്‍ കാളുകള്‍ 93,858 എണ്ണമാണ്. മാതാപിതാക്കളുടെ ഫോണുകളില്‍ നിന്ന് കുട്ടികള്‍ 108ലേക്ക് വിളിക്കുന്നതും പതിവ് സംഭവമാണ്. 28,622 കാളുകളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ 108ലേക്ക് വന്നത്. ഇത്തരം സംഭവങ്ങളില്‍ ഈ നമ്പറുകളില്‍ തിരികെ വിളിക്കുകയും രക്ഷിതാക്കളോട് സംഭവത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കി കൊടുക്കുകയും ചെയ്യാറുണ്ട്. 431 കാളുകള്‍ വനിതാ ജീവനകാരുള്‍പ്പടെയുള്ള കണ്ട്രോള്‍ റൂം ജീവനക്കാരോട് മോശമായി പെരുമാറുന്നവരുടേത് ആയിരുന്നു.
മന്ത്രിമാരുടെയും സെലിബ്രിറ്റികളുടെയും ഉള്‍പ്പടെ പേര് പറഞ്ഞു ഒരു വര്‍ഷത്തിനിടയില്‍ വന്നത് 1,687 പ്രാങ്ക് കാളുകളാണ്. ഒരു ദിവസത്തെ ശരാശരി കണക്ക് നോക്കിയാല്‍ 108ലേക്ക് വരുന്ന 3000 കാളുകളില്‍ 2000 കാളുകളും അനാവശ്യ കാളുകളാണ്. ഇതിനിടയില്‍ പലപ്പോഴും ആവശ്യക്കാര്‍ക്ക് സേവനം ലഭ്യമാകാന്‍ വൈകുന്ന സാഹചര്യമുണ്ടാകും. അനാവശ്യ കാളുകള്‍ വിളിക്കുന്നവര്‍ക്ക് 108 എന്ന സേവനത്തിന്റെ ആവശ്യകതയും 108 സേവനം ദുരയുപയോഗം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകള്‍ എന്താണെന്നും പറഞ്ഞുകൊടുക്കാറുണ്ടെന്നും തുടര്‍ന്നും ഇത്തരം കാളുകള്‍ വന്നാല്‍ ആ നമ്പറുകള്‍ താല്‍കാലികമായി ബ്ലോക്ക് ചെയ്യും. ഇതിനാല്‍ പിന്നീട് ഈ നമ്പറുകളില്‍ നിന്ന് താത്കാലിക ബ്ലോക്ക് മാറുന്നത് വരെ അടിയന്തിരഘട്ടങ്ങളില്‍ പോലും 108ലേക്ക് വിളിക്കാന്‍ കഴിയാതെ വരുമെന്നും കനിവ് 108 ആംബുലന്‍സ് സര്‍വീസ് നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ എമര്‍ജന്‍സി മാനേജ്‌മെന്റ് & റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സംസ്ഥാന ഓപ്പറേഷന്‍സ് വിഭാഗം മേധാവി ശരവണന്‍ അരുണാചലം പറഞ്ഞു.
അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാന്‍ സംസ്ഥാനത്ത് എവിടെ നിന്നും 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനമായ കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കാന്‍ സാധിക്കും. വാഹനാപകടങ്ങള്‍ക്ക് പുറമെ അടിയന്തിര വൈദ്യ സഹായം ആവശ്യമായവര്‍ക്ക് കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാകുന്നതാണ്.
RELATED STORIES
തിരുവനന്തപുരത്ത് സ്കൂള്‍ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി...
10 Jan 2025 12:17 PM GMTക്രിസ്ത്യാനിയുടെ മൃതദേഹം ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍...
10 Jan 2025 12:01 PM GMTറിപോര്‍ട്ടര്‍ ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷന്
10 Jan 2025 11:22 AM GMTമല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെ തിരിച്ചെടുത്ത നടപടി...
10 Jan 2025 11:15 AM GMTമാമി തിരോധാന കേസ്; ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യയെയും കണ്ടെത്തി
10 Jan 2025 11:06 AM GMTപിടിവിട്ട പട്ടം കണക്കെ കുതിച്ച് സ്വര്‍ണം
10 Jan 2025 9:53 AM GMT