Latest News

കാ​ല​വ​ർ​ഷ​ത്തി​ൽ ക​ണ്ണൂ​രി​ന് ല​ഭി​ച്ച​ത് റെ​ക്കോ​ഡ് മ​ഴ

കാ​ല​വ​ർ​ഷ​ത്തി​ൽ ക​ണ്ണൂ​രി​ന് ല​ഭി​ച്ച​ത് റെ​ക്കോ​ഡ് മ​ഴ
X

കണ്ണൂര്‍: കാലവര്‍ഷത്തില്‍ കണ്ണൂരിന് ലഭിച്ചത് റെക്കോഡ് മഴ. 15 വര്‍ഷത്തിനിടെ ലഭിക്കുന്ന ഏറ്റവും വലിയ മഴയാണ് ഇത്തവണ ജില്ലയില്‍ പെയ്തത്. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 30 വരെ 2176.8 മി.മീറ്റര്‍ മഴ പെയ്തു.

22 ശതമാനം അധികമഴയാണ് ലഭിച്ചത്. മാഹിയില്‍ 2047.8 മി.മീറ്റര്‍ മഴ ലഭിച്ചു. ജൂലൈയില്‍ ജില്ലയില്‍ 1419.3 മി.മീറ്ററായിരുന്നു മഴ. 56 ശതമാനം അധികമഴയാണിത്. മാഹിയിലും 50 ശതമാനം അധികമഴ പെയ്തു. സംസ്ഥാനത്ത് 16 ശതമാനം അധിക മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

1915 മി.മീറ്റര്‍ മഴ ലഭിച്ച അയ്യങ്കുന്നാണ് പട്ടികയില്‍ മുന്നില്‍. കണ്ണൂര്‍ നഗരത്തില്‍ 1381.4 മി.മീറ്റര്‍ മഴ പെയ്തു. വിമാനത്താവളത്തില്‍ 1375 മി.മീറ്ററും പെയ്തു. മഴപ്പെയ്ത്തില്‍ ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. പുഴകള്‍ കരകവിഞ്ഞ് നിരവധി വീടുകളില്‍ വെള്ളം കയറി.

Next Story

RELATED STORIES

Share it