Latest News

കാര്‍ഷിക വിളകള്‍ വാങ്ങാന്‍ 'സുഭിക്ഷ കെഎസ്ഡി' ആപ്പുമായി കാസര്‍കോഡ് ജില്ലാ ഭരണകൂടം

കര്‍ഷകനും ഉപഭോക്താവിനും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാം.

കാര്‍ഷിക വിളകള്‍ വാങ്ങാന്‍ സുഭിക്ഷ കെഎസ്ഡി ആപ്പുമായി കാസര്‍കോഡ് ജില്ലാ ഭരണകൂടം
X

കാസര്‍കോട്: കര്‍ഷകര്‍ ഉത്പാദിക്കുന്ന നാടന്‍ കാര്‍ഷിക വിളകളും. ഭക്ഷ്യോല്‍പന്നങ്ങളും ഇടനിലക്കാരില്ലാതെ ഉപഭോക്താവിലേക്ക് എത്തിക്കുന്നതിന് വേണ്ടി കാസര്‍കോഡ് ജില്ലാ ഭരണകൂടം മെബൈല്‍ ആപ്പ് തയ്യാറാക്കി. ജില്ലാ കലക്ടര്‍ ഡോ:ഡി സജിത് ബാബുവിന്റെ ആശയമാണ് ഇതിന് പിന്നില്‍. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപ ധനസഹായത്തോടെ സ്റ്റാര്‍ട്ട് ആപ്പ് മിഷന്‍ ആയ ഫൈനെസ്റ്റ് ഇന്നവേഷന്‍ ആണ് ആപ്പ് രൂപകല്‍പന ചെയ്തത്.കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനും ഉപഭോക്താവിന് ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ലഭിക്കുന്നതിന് ഈ ആപ്പ് സഹായിക്കും.

കര്‍ഷകനും ഉപഭോക്താവിനും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാം. പേര്,പിന്‍കോഡ്,സ്ഥലം അടക്കമുള്ള വിവരങ്ങള്‍ ഗുണഭോക്താവ് ആപ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഉത്പന്നങ്ങള്‍ വില്‍ക്കാണെങ്കില്‍, വില്‍ക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പഴം,പച്ചക്കറി,ധാന്യം,മറ്റുള്ളവ എന്നിവയില്‍ നിന്നും കാറ്റഗറി സെലക്ട് ചെയ്ത്,വില്‍ക്കാനുള്ള സാധനത്തിന്റെ തൂക്കവും മാര്‍ക്കറ്റ് വിലയും വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വിലയും എന്റര്‍ ചെയ്യണം.തുടര്‍ന്ന് ഉത്പന്നത്തിന്റെ പടം അപ്ലോഡ് ചെയ്താല്‍ നടപടി പൂര്‍ത്തിയായി .ഉത്പന്നം വാങ്ങാനാണെങ്കില്‍,വാങ്ങുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയതാല്‍,നിങ്ങളുടെ സമീപ പ്രദേശത്ത് നിന്ന് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഉത്പന്നങ്ങള്‍ കാണാന്‍ സാധിക്കും. .ഉത്പന്നം വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നവെങ്കില്‍ അത് ഉത്പാദിപ്പിച്ച കര്‍ഷകനുമായി് ബന്ധപ്പെടാന്‍ വാട്‌സ്ആപ്പ് സൗകര്യവും ഫോണ്‍വഴി സംസാരിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ഫൈനെസ്റ്റ് ഇന്നവേഷന്‍ സ്റ്റാര്‍ട്ട് ആപ്പ് മിഷന്‍ സി ഇ ഒ അഭിലാഷ് സത്യന്‍,ആര്‍ കെ ഷിബിന്‍,ജിത്തു ജോയി, സി പി അക്ഷയ് എന്നിവര്‍ ചേര്‍ന്നാണ് ആപ്പ് രൂപ കല്‍പന ചെയ്തത്.

Next Story

RELATED STORIES

Share it