Latest News

കശ്മീരിലെ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് നിരോധനം ഫെബ്രുവരി ആറ് വരെ നീട്ടി

കശ്മീരിലെ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് നിരോധനം ഫെബ്രുവരി ആറ് വരെ നീട്ടി
X

ശ്രീനഗര്‍: കശ്മീരിലെ ഹൈസ്പീഡ് ഇന്റര്‍നെറ്റ്് നിരോധനം ഫെബ്രുവരി 6 വരെ നീട്ടിയതായി ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചു. നിരോധനം ഹൈസ്പീഡ് മൊബൈല്‍ ഡാറ്റാ സര്‍വീസിനും ബാധകമാണ്. ഗാന്‍ഡര്‍ബാല്‍, ഉദ്ദംപൂര്‍ തുടങ്ങി രണ്ട് പ്രദേശങ്ങളെ നിരോധനത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.

ഗാന്‍ഡര്‍ബാലിലും ഉദ്ദംപൂരിലും ഹൈസ്പീഡ് മൊബൈല്‍ ഡാറ്റാ സര്‍വീസ് ലഭിക്കും. മറ്റ് ജില്ലകളില്‍ 2ജി സംവിധാനം മാത്രമേ ലഭിക്കൂ എന്ന് ജനുവരി 22ാം തിയ്യതി ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

രാജ്യവിരുദ്ധമായ പ്രചാരണങ്ങള്‍ ഒഴിവാക്കാനാണ് നിരോധനം. ലാന്‍ഡ് ലൈന്‍ വഴിയുളള ബ്രോഡ്ബാന്‍ഡ് സര്‍വീസിനെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജമ്മു കശ്മീല്‍ നിരോധിത സംഘടനകള്‍ സംഘടിപ്പിക്കുന്ന ഇന്ത്യാവിരുദ്ധപ്രചാരണത്തെ തടഞ്ഞു നിര്‍ത്താന്‍ നിരോധനം ഉപയോഗപ്രദമാണെന്ന് പോലിസ് പറയുന്നു.

ലോകത്ത്് ഇന്റര്‍നെറ്റ് നിരോധനം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രദേശമാണ് കശ്മീര്‍.

Next Story

RELATED STORIES

Share it