- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെസിബിസി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു
സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമ വിഭാഗം),ഫാ.ഡോ.പയസ് മലേക്കണ്ടത്തില്‍ (മാര്‍ സെബാസ്റ്റിയന്‍ മങ്കുഴിക്കരി ദാര്‍ശനിക വൈജ്ഞാനികം ) പ്രഫസര്‍.എസ് ജോസഫ് (സാഹിത്യം),കമാന്‍ഡര്‍ അഭിലാഷ് ടോമി(യുവപ്രതിഭാ),സംവിധായകന്‍ കെ ജി ജോര്‍ജ്ജ്,സി.ഡോ വിനീത സിഎസ്എസ്ടി,ആന്റണി പുത്തുര്‍ ചാത്യാത്ത്,ടോമി ഈപ്പന്‍ (ഗുരുപൂജ) എന്നിവരാണ് 2020-2021 ലെ കെസിബിസി മാധ്യമപുര്‌സകാരങ്ങള്‍ ഏറ്റുവാങ്ങിയത്

കൊച്ചി: കെസിബിസി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു.പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.സര്‍ഗശേഷി നന്മയുടെ സംസ്‌കാരം പ്രകാശിപ്പിക്കണമെന്നും കലാ,സാഹിത്യ നൈപുണ്യം സമൂഹത്തില്‍ നന്മയുടെ സംസ്‌കാരം പ്രകാശിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.മാധ്യമ രംഗത്ത് സമൂഹം കൈവരിച്ച മുന്നേറ്റം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംബ്ലാനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമ വിഭാഗം),ഫാ.ഡോ.പയസ് മലേക്കണ്ടത്തില്‍ (മാര്‍ സെബാസ്റ്റിയന്‍ മങ്കുഴിക്കരി ദാര്‍ശനിക വൈജ്ഞാനികം ) പ്രഫസര്‍.എസ് ജോസഫ് (സാഹിത്യം),കമാന്‍ഡര്‍ അഭിലാഷ് ടോമി(യുവപ്രതിഭാ),സംവിധായകന്‍ കെ ജി ജോര്‍ജ്ജ്,സി.ഡോ വിനീത സിഎസ്എസ്ടി,ആന്റണി പുത്തുര്‍ ചാത്യാത്ത്,ടോമി ഈപ്പന്‍ (ഗുരുപൂജ) എന്നിവരാണ് 2020-2021 ലെ കെസിബിസി മാധ്യമപുര്‌സകാരങ്ങള്‍ ഏറ്റുവാങ്ങിയത്.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി,തിരക്കഥാകൃത്ത് ജോണ്‍പോള്‍,കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.എബ്രഹാം ഇരിമ്പിനിക്കല്‍,ജോയിന്റ് സെക്രട്ടറി ഫാ.അലക്‌സ് ഓണമ്പിള്ളി ചടങ്ങില്‍ പ്രസംഗിച്ചു.ചടങ്ങിന് ശേഷം അമ്പലപ്പുഴ അക്ഷരജാലയുടെ നാടകം സ്വര്‍ണ്ണമുഖിയുടെ അവതരണവും ഉണ്ടായിരുന്നു
RELATED STORIES
വീട്ടില് കഞ്ചാവ് വളര്ത്തിയ ഉദ്യോഗസ്ഥന് പിടിയില്
17 April 2025 3:53 PM GMTടെക്സസിലെ ഹനുമാന് പ്രതിമക്കെതിരെ കാംപയിനുമായി ട്രംപ് അനുകൂലികള്
17 April 2025 3:46 PM GMTതമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില് നിന്ന് ജാതിപ്പേര്...
17 April 2025 3:25 PM GMTവഖ്ഫ് ഭേദഗതി നിയമത്തിന്റെ ''ഗുണങ്ങള്'' ക്രിസ്ത്യാനികളെ അറിയിക്കാനായി...
17 April 2025 2:29 PM GMTജലദോഷം മാറ്റാന് നാലു വയസുകാരനെ കൊണ്ട് സിഗററ്റ് വലിപ്പിച്ച...
17 April 2025 1:59 PM GMTഭാരതപ്പുഴയില് രണ്ടു പേര് മുങ്ങി മരിച്ചു
17 April 2025 1:49 PM GMT