Latest News

ഡല്‍ഹിയില്‍ 24 മണിക്കൂറിനകം കൊവിഡ് പരിശോധനാ ഫലം നല്‍കിയില്ലെങ്കില്‍ നടപടിയെന്ന് കെജ്‌രിവാള്‍

ഡല്‍ഹിയില്‍ 24 മണിക്കൂറിനകം കൊവിഡ് പരിശോധനാ ഫലം നല്‍കിയില്ലെങ്കില്‍ നടപടിയെന്ന് കെജ്‌രിവാള്‍
X

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ലാബുകളില്‍ നിന്നും 24 മണിക്കൂറിനകം കൊവിഡ് പരിശോധന റിപോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ലാബുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ അറിയിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ പരിശോധനാ ഫലം ലഭിക്കാന്‍ 3 ദിവസത്തോളം സമയമെടുക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.


കൊവിഡ് വ്യാപനം അതീവ രൂക്ഷമായ ഡല്‍ഹിയില്‍ സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം നല്‍കാന്‍ 3 ദിവസത്തോളം സമയമാണ് ആവശ്യപ്പെട്ടിരുന്നത്. ഡല്‍ഹിയില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് പല സംസ്ഥാനങ്ങളും നിര്‍ബന്ധമാക്കിയിരിക്കെ, രോഗികള്‍ക്കൊപ്പം യാത്രക്കാര്‍ക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.




Next Story

RELATED STORIES

Share it