Latest News

കേസില്‍ പ്രതിയാവുമ്പോള്‍ 'കുഴഞ്ഞുവീഴുന്ന' പ്രവണത അവസാനിപ്പിക്കണം: ഹൈക്കോടതി

കേസില്‍ പ്രതിയാവുമ്പോള്‍ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണം: ഹൈക്കോടതി
X

കൊച്ചി: വ്യാജ ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് പ്രതികള്‍ ജാമ്യം തേടുന്നതിനെതിരെ ഹൈക്കോടതി. പാതിവില തട്ടിപ്പുകേസിലെ പ്രതി കെ എന്‍ ആനന്ദകുമാറിന്റെ ജാമ്യഹരജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം. ''ആരോഗ്യത്തോടെ നടന്നുപോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. ഇത്തരത്തില്‍ കുഴഞ്ഞുവീഴുന്ന പ്രവണത പ്രതികള്‍ അവസാനിപ്പിക്കണം.''-ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും റിമാന്‍ഡ് തടവുകാര്‍ക്കും നല്‍കുന്ന വൈദ്യസഹായങ്ങളെക്കുറിച്ച് റിപോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. പാതിവില തട്ടിപ്പില്‍ ആനന്ദകുമാറിന്റെ പങ്കു സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനും സമര്‍പ്പിക്കണം. കേസ് വീണ്ടും അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.

Next Story

RELATED STORIES

Share it