Sub Lead

ജന്തര്‍മന്തറില്‍ ഗസ അനുകൂല പ്രതിഷേധം

ജന്തര്‍മന്തറില്‍ ഗസ അനുകൂല പ്രതിഷേധം
X

ന്യൂഡല്‍ഹി: ഗസയിലെ ഇസ്രയേലിന്റെ കടന്നാക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി ജന്തര്‍മന്തറില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യസംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഗസയിലെ വംശഹത്യ തടയുക, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുക, ഇസ്രായേലുമായുള്ള നയതന്ത്രബന്ധം ഇന്ത്യ അവസാനിപ്പിക്കുക, സ്വതന്ത്ര ഫലസ്തീന്‍ രാജ്യം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, സിപിഐ (എംഎല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, എഐഡിഡബ്ല്യുഎ സെക്രട്ടറി മരിയം ധവാലെ. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് ഐഷെ ഘോഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.

ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി കണ്ടിട്ടിട്ടും എന്‍ഡിഎ സര്‍ക്കാര്‍ കുറ്റകരമായ മൗനം പാലിക്കുകയാണെന്ന് ധര്‍ണയെ അഭിസംബോധനചെയ്ത സിപിഎം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ചൂണ്ടിക്കാട്ടി. സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്നത് മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യമാണെന്നും സുഭാഷിണി അലി പറഞ്ഞു.

Next Story

RELATED STORIES

Share it