Latest News

ദേശീയ ശുചിത്വ സര്‍വേയില്‍ കേരളം ഏറ്റവും പിന്നില്‍

സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടിയ റാങ്കില്‍ എത്തിയത് ആലപ്പുഴയാണ്. 152ാം റാങ്കാണ് ആലപ്പുഴയ്ക്ക് ലഭിച്ചത്.

ദേശീയ ശുചിത്വ സര്‍വേയില്‍ കേരളം ഏറ്റവും പിന്നില്‍
X

ന്യൂഡല്‍ഹി: ദേശീയ ശുചിത്വ സര്‍വേയില്‍ കേരളം ഏറ്റവും പിന്നില്‍. നൂറില്‍ താഴെ നഗരസഭകളുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ 15 മതാണ് കേരളത്തിന്റെ സ്ഥാനം. ജാര്‍ഖണ്ഡ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവയ്ക്കാണു യഥാക്രമം ആദ്യ 3 റാങ്ക്. രാജ്യത്തെ നഗരങ്ങളുടെ ശുചിത്വം വിലയിരുത്താന്‍ നടത്തുന്ന കേന്ദ്ര സര്‍ക്കാറിന്റെ സര്‍വേ റാങ്കിങ്ങില്‍ ആദ്യ നൂറില്‍ സംസ്ഥാനത്തെ ഒരു നഗരവും ഇടം പിടിച്ചില്ല.

സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടിയ റാങ്കില്‍ എത്തിയത് ആലപ്പുഴയാണ്. 152ാം റാങ്കാണ് ആലപ്പുഴയ്ക്ക് ലഭിച്ചത്. 2811.75 പോയിന്റുകളാണ് ആലപ്പുഴയ്ക്കുള്ളത്. സംസ്ഥാനത്തെ ഏറ്റവും വൃത്തിഹീനമായ നഗരം കൊച്ചിയാണ്. പട്ടികയില്‍ കൊച്ചി 1125.20 പോയിന്റുകളോടെ 372ാം സ്ഥാനത്താണ്. അതേസമയം, ഒന്ന് മുതല്‍ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഏറ്റവും നൂതനവും മികച്ചതുമായി ശുചിത്വ പരിപാലന രീതികള്‍ നടപ്പിലാക്കിയതിനുള്ള ദേശീയ അവാര്‍ഡ് ആലപ്പുഴയ്ക്ക് ലഭിച്ചു.

നൂറിലേറെ നഗരസഭകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവ ആദ്യ 3 സ്ഥാനങ്ങള്‍ നേടി.

രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി തുടര്‍ച്ചയായ നാലാം തവണയും ഇന്‍ഡോര്‍ (മധ്യപ്രദേശ്) തെരഞ്ഞെടുക്കപ്പെട്ടു. സൂറത്തും (ഗുജറാത്ത്) നവിമുംബൈയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില്‍ അംബികാപുരും (ഛത്തീസ്ഗഡ്) മൈസൂരുവും ന്യൂഡല്‍ഹി മുനിസിപ്പാലിറ്റിയും ആദ്യ 3 സ്ഥാനങ്ങള്‍ നേടി. ഇരുവിഭാഗത്തിലെയും ആദ്യ 150ല്‍ കേരളത്തിലെ നഗരങ്ങളില്ല. തിരുവനന്തപുരം (304), പാലക്കാട് (335), കൊല്ലം (352), കോട്ടയം (355), കോഴിക്കോട് (361), തൃശൂര്‍ (366), കൊച്ചി (372) എന്നിങ്ങനെയാണു റാങ്ക്.

Next Story

RELATED STORIES

Share it