Latest News

ദക്ഷിണ കൊറിയയിലെ വിമാനാപകടം: മരണം 179 ആയി

മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 9 മണിയോടെ ആയിരുന്നു അപകടം

ദക്ഷിണ കൊറിയയിലെ വിമാനാപകടം: മരണം 179 ആയി
X

കൊറിയ: ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചരുടെ എണ്ണം 179 ആയി. തലസ്ഥാനമായ സിയോളില്‍ നിന്ന് ഏകദേശം 288 കിലോമീറ്റര്‍ അകലെയുള്ള സൗത്ത് ജിയോല്ല പ്രവിശ്യയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 9 മണിയോടെ ആയിരുന്നു അപകടം. വിമാനം പൂര്‍ണമായും കത്തി നശിച്ചു.

തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് 175 യാത്രക്കാരും ആറ് ജീവനക്കാരുമായി പുറപ്പെട്ട ജെജു എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പേര്‍ ഒഴികെ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും അപകടത്തില്‍ മരിച്ചതായാണ് റിപോര്‍ട്ടുകള്‍. അപകടത്തിന്റെ വിശദാംശങ്ങളും മരണകാരണങ്ങളും ഉള്‍പ്പെടെ എയര്‍ലൈന്‍സ് അന്വേഷിക്കുകയാണെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു.

Next Story

RELATED STORIES

Share it