Sub Lead

ഗിയറില്‍ അറിയാതെ കൈതട്ടി; നിര്‍ത്തിയിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഗിയറില്‍ അറിയാതെ കൈതട്ടി; നിര്‍ത്തിയിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
X

ഇടുക്കി: കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. 27കാരനായ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസലാണ് (27) മരിച്ചത്. പുതുവല്‍സര ആഘോഷത്തിന് എത്തിയപ്പോഴായിരുന്നു അപകടം. അറിയാതെ കൈ ഗിയറില്‍ തട്ടിയതിനെ തുടര്‍ന്ന് കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ന്യൂട്രലിലായ കാര്‍ ഉരുണ്ട് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലിസ് സൂചന നല്‍കി.

ഫയര്‍ഫോഴ്‌സിന്റെയും ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമര്‍ജന്‍സി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it