Sub Lead

യുവാവിനെ കുത്തിക്കൊന്ന വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമകളെന്ന് പോലിസ്; തര്‍ക്കം കഞ്ചാവ് വലി തടഞ്ഞതിനെ തുടര്‍ന്ന്

യുവാവിനെ കുത്തിക്കൊന്ന വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമകളെന്ന് പോലിസ്; തര്‍ക്കം കഞ്ചാവ് വലി തടഞ്ഞതിനെ തുടര്‍ന്ന്
X

തൃശൂര്‍: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളായ ഒമ്പതാം ക്ലാസുകാര്‍ ലഹരിക്ക് അടിമകളെന്ന് പോലിസ്. മുപ്പതുകാരനായ പൂത്തോള്‍ സ്വദേശി ലിവിനെയാണ് ഇന്നലെ വൈകീട്ട് തൃശൂര്‍ വടക്കുനാഥ ക്ഷേത്ര മൈതാനത്തുവെച്ച് വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നത്. കൈയ്യില്‍ കത്തികൊണ്ടു നടക്കുന്ന ശീലമുള്ള ഇവരെ സഹപാഠിയെ ഭീഷണിപ്പെടുത്തിയതിന് സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം മൈതാനത്ത് നടന്ന് പോകുകയായിരുന്നു. കഞ്ചാവും പുകച്ച് പെണ്‍കുട്ടികളുമായി ഇരുട്ടത്ത് പോകുന്നത് ലിവിന്‍ ചോദ്യം ചെയ്തു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് ലിവിന് കുത്തേറ്റത്. ലിവിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോയും സംഘവും സ്ഥലത്ത് എത്തി. കൊല്ലപെട്ട ലിവിനുമായി വിദ്യാര്‍ഥികള്‍ക്ക് മുന്‍ പരിചയം ഉണ്ടോ എന്നുള്ള കാര്യം പരിശോധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളിലൊരാളുടെ പിതാവ് മുമ്പ് ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it