Latest News

കേരള സർവകലാശാല കലോത്സവം: അഴിമതി ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ; പരാതി നല്‍കി

കേരള സർവകലാശാല കലോത്സവം: അഴിമതി ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്ഐ; പരാതി നല്‍കി
X

തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവ കോഴയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് സംഘാടക സമിതി പരാതി നല്‍കി. സംഘാടക സമിതി കണ്‍വീനറും എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റുമായ എം എ നന്ദനാണ് പരാതി നല്‍കിയത്. നിലവില്‍ കന്റോണ്‍മന്റ് പോലിസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പുറമേയാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടക്ക് പരാതി നല്‍കിയത്. സമ്മാനങ്ങള്‍ക്കുവേണ്ടി കോഴ ഇടപാട് നടന്നതായുള്ള തെളിവുകള്‍ സഹിതം നല്‍കിയാണ് പരാതി. ചില മാനേജുമെന്റുകളും സമ്മാനം നേടാന്‍ പണ ഇടപാട് നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഘാടകര്‍ക്കെതിരയും വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതെന്ന് എസ്എഫ്‌ഐ നേതൃത്വം അറിയിച്ചത്.

കേരള സര്‍വകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെ അഴിമതി ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. ആരോപണം ശരിവയ്ക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളും ഇന്നലെ പുറത്ത് വന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന ഗ്രൂപ്പുകളിലാണ് ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ടീമുകളെ തിരിച്ചറിയാനുള്ള രേഖകള്‍ സഹിതം വിധികര്‍ത്തകള്‍ക്ക് നല്‍കിയെന്ന് സംശയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്. മത്സരാര്‍ത്ഥികളും ഇടനിലക്കാരും തമ്മിലുള്ള ശബ്ദരേഖയാണ് പ്രചരിക്കുന്നത്. മാര്‍ഗംകളിയുടെ വിധി നിര്‍ണയത്തിന് പിന്നാലെയാണ് കോഴ ആരോപണം ഉയര്‍ന്നത്. വിധികര്‍ത്താക്കളുടെയും ഇടനിലക്കാരന്റെയും ഫോണുകള്‍ സംഘാടകര്‍ പിടിച്ചെടുത്തിരുന്നു.

Next Story

RELATED STORIES

Share it