Latest News

കൊച്ചിയില്‍ പെയിന്റ് കടയില്‍ തീപിടിത്തം

കൊച്ചിയില്‍ പെയിന്റ് കടയില്‍ തീപിടിത്തം
X

കൊച്ചി: കതൃക്കടവ് റോഡില്‍ പെയിന്റ് കടയില്‍ തീപിടിത്തം. തീപിടിക്കുന്നതിനു തൊട്ടുമുന്‍പ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. കടയുടെ തൊട്ടടുത്തുള്ള സ്‌റ്റോറില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. കടകളിലേക്കുള്ള വെല്‍ഡിങ് സാധനങ്ങള്‍ ഇറക്കുന്നതിടെയാണ് തീപ്പിടിത്തം ഉണ്ടായത്. സുരക്ഷാ നടപടികളുടെ ഭാഗമായി കടയുടെ മുകളിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു.

Next Story

RELATED STORIES

Share it