Latest News

കൊവിഡ്: ജീവനക്കാര്‍ക്ക് വിശ്രമത്തിന് എസി സ്ലീപ്പര്‍ ബസ്സുമായി കെഎസ്ആര്‍ടിസി

എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 16 പേര്‍ക്ക് വിശ്രമിക്കാന്‍ ടു ടയര്‍ മാതൃകയില്‍ കുഷ്യന്‍ ബെര്‍ത്തുകളാണ് ഒരുക്കിയത്.

കൊവിഡ്: ജീവനക്കാര്‍ക്ക് വിശ്രമത്തിന് എസി സ്ലീപ്പര്‍ ബസ്സുമായി കെഎസ്ആര്‍ടിസി
X

കോഴിക്കോട്: കോവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് വിശ്രമത്തിനായി കെഎസ്ആര്‍ടിസി ബസ്സുകളൊരുക്കുന്നു. ദീര്‍ഘദൂര സ്ലീപ്പര്‍ ബസ്സുകളിലെ പോലുള്ള എല്ലാ സംവിധാനങ്ങളും സഹിതമാണ് സ്റ്റാഫ് സ്ലീപ്പര്‍ ബസ്സുകളൊരുങ്ങുന്നത്. ഇത്തരത്തിലുള്ള ആദ്യ ബസ് അടുത്ത ദിവസം കരിപ്പൂരിലെത്തും.

കെ.എസ്.ആര്‍.ടി.സിയുടെ തന്നെ വര്‍ക് ഷോപ്പുകളിലാണ് സ്റ്റാഫ് സ്ലീപ്പര്‍ ബസ്സുകളുടെ നിര്‍മാണം. കരിപ്പൂരിനു ശേഷം നെടുമ്പാശ്ശേരിയിലും ഓണത്തിന് മുമ്പായി തിരുവനന്തപുരത്തും ഈ സൗകര്യം ഏര്‍പ്പെടുത്തും. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലുമെത്തുന്ന പ്രവാസികളടക്കമുള്ളവരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിനും നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനുകളിലെത്തിക്കുന്നതിനും ഡ്യൂട്ടിയിലുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കു വേണ്ടിയാണ് പുതിയ സൗകര്യം ഒരുക്കുന്നത്.

പലയിടങ്ങളിലും മണിക്കൂറുകളോളമാണ് ബസ് ജീവനക്കാര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത്. യാത്രക്കാരെ കാത്തിരിക്കുന്ന ജീവനക്കാര്‍ക്ക് വിശ്രമിക്കാനോ അവശ്യകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ ഇവിടെ പ്രത്യേക സൗകര്യങ്ങളില്ല. ഇതേതുടര്‍ന്ന് അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്ക് വിശ്രമിക്കാനും അവശ്യകാര്യങ്ങള്‍ ചെയ്യാനുമുള്ള സൗകര്യമൊരുക്കുന്നതിനുള്ള ആശയം എം.ഡി മുന്നോട്ട് വച്ചത്. ഇതിന്റെ ഭാഗമായാണ് വിമാനത്താവളത്തില്‍ ഒരു എ.സി സ്ലീപ്പര്‍ സ്പെഷല്‍ ബസ് ജീവനക്കാരുടെ വിശ്രമത്തിനായി വിമാനത്താവളത്തില്‍ ഉണ്ടാകണമെന്ന് തീരുമാനിച്ചത്.

സ്റ്റാഫ് സ്ലീപ്പര്‍ ബസുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 16 പേര്‍ക്ക് വിശ്രമിക്കാന്‍ ടു ടയര്‍ മാതൃകയില്‍ കുഷ്യന്‍ ബെര്‍ത്തുകളാണ് ഒരുക്കിയത്. ഒരേ സമയം നാലുപേര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന മടക്കി വയ്ക്കാവുന്ന മേശ, നാലുപേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ഇരിപ്പിടങ്ങള്‍,16 ലോക്കറുകള്‍ എന്നിവയുമുണ്ട്. 325 ലിറ്റര്‍ വാട്ടര്‍ ടാങ്ക്. മാലിന്യം നിക്ഷേപിക്കാനിടം, മലിനജലം സംഭരിക്കാനും സംവിധാനം. മൊബൈല്‍ ചാര്‍ജിംഗ് സൗകര്യവും സെന്‍സര്‍ടൈപ്പ് സാനിടൈസിംഗ് മെഷീന്‍ എന്നിവയും സ്റ്റാഫ് സ്ലീപ്പര്‍ ബസിന്റെ സവിശേഷതകളാണ്.

Next Story

RELATED STORIES

Share it