- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ.എസ്.ഇ.ബി ഹിതപരിശോധന ഏപ്രില്‍ 28ന്

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയ്ക്കാവശ്യമായ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. ഏപ്രില്‍ 28ന് നടക്കുന്ന ഹിതപരിശോധനയ്ക്കാവശ്യമായ ബാലറ്റ് പേപ്പറുകളും സാമഗ്രികളുമാണു വിതരണം ചെയ്തത്. എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ അതാത് ജില്ലകളില്‍ നിന്നുള്ള തൊഴില്‍ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാമഗ്രികള്‍ കൈപ്പറ്റി.
ഹിതപരിശോനയ്ക്കു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണറും റഫറണ്ടത്തിന്റെ ചുമതലയുള്ള റിട്ടേണിംഗ് ഓഫിസറുമായ കെ ശ്രീലാല്‍ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നടക്കുന്ന പോളിംഗ് പ്രവര്‍ത്തനങ്ങളും ഏപ്രില്‍ 30ന് നടക്കുന്ന കൗണ്ടിംഗും സുഗമമായി നടത്തുന്നതിന് ജില്ലാ ലേബര്‍ ഓഫിസര്‍മാരെയാണ് അസിസ്റ്റിംഗ് റിട്ടേണിംഗ് ഓഫിസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുളളത്.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 76 ബൂത്തുകളിലായി 26,246 തൊഴിലാളികള്‍ വോട്ട് രേഖപ്പെടുത്തും. രാവിലെ 8ന് ആരംഭിക്കുന്ന പോളിംഗ് വൈകിട്ട് 5ന് അവസാനിക്കും.
കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂണിയന്‍, കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു), കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി), കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബി.എം.എസ്), യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട്, കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെ.ഇ.ഇ.എസ്.ഒ), ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ യൂണിയനുകള്‍ ഹിതപരിശോധനയില്‍ പങ്കെടുക്കും.
RELATED STORIES
ഹേമ കമ്മിറ്റി റിപോര്‍ട്ട്: നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക്...
27 Nov 2024 8:23 AM GMTപകര്‍പ്പവകാശം ലംഘിച്ചു; നയന്‍താരയ്ക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്കി...
27 Nov 2024 8:10 AM GMTനാടകസംവിധായകന്‍ പ്രശാന്ത് നാരായണന് അന്തരിച്ചു
28 Dec 2023 9:25 AM GMTകേരള സംഗീത നാടക അക്കാദമി പുരസ്കാര വിതരണം മെയ് 9 ന്
6 May 2022 2:24 PM GMTനാടക പ്രവര്ത്തകന് മധുമാഷ് അന്തരിച്ചു
19 March 2022 9:41 AM GMT'മരണാനുകരണം മരണത്തെ കണ്ടെത്തുമ്പോള്‍'
2 Jan 2022 10:38 AM GMT