- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോളാര്‍ ബോട്ടുകളുമായി കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍
ഒരേസമയം നൂറു സഞ്ചാരികളെ കൊണ്ടുപോകാനുള്ള ശേഷി സൂര്യാംശുവിനുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് നായര്‍ പറഞ്ഞു

കൊച്ചി: ടൂറിസം രംഗത്ത് ഉപയോഗിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ നിര്‍മിച്ച സൗരോര്‍ജ ബോട്ട് മണ്‍സൂണ്‍ കഴിയുന്നതോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് അധികൃതര്‍. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റവും പാരിസ്ഥിതിക പ്രശ്‌നങ്ങളും തരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്തതാണ് 'സൂര്യാംശു'. ബോട്ടിന്റെ അവസാന ഘട്ട പണികള്‍ കൊച്ചിയില്‍ നടക്കുകയാണ്.
ഒരേസമയം നൂറു സഞ്ചാരികളെ കൊണ്ടുപോകാനുള്ള ശേഷി സൂര്യാംശുവിനുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് നായര്‍ പറഞ്ഞു.യാതൊരുവിധ മലിനീകണവുമുണ്ടാക്കാത്ത ഈ സൗരോര്‍ജയാനത്തിന് 3.95 കോടിയാണ് നിര്‍മാണച്ചെലവ്. രാത്രിയും പകലും ഉപയോഗിക്കാനാവശ്യമായ വൈദ്യുതോര്‍ജം ഇതിലെ സോളാര്‍ പാനലില്‍ നിന്നു ലഭിക്കും. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ജനറേറ്റര്‍ സംവിധാനവും ഉണ്ട്.
കൊച്ചിയിലാണ് തുടക്കത്തില്‍ സൂര്യാംശുവിന്റെ സേവനം ലഭിക്കുക. തുടര്‍ന്ന് കോഴിക്കോടും ആലപ്പുഴയും ഉള്‍പ്പെടെയുള്ള ടൂറിസംമേഖലകളിലും സോളാര്‍ ബോട്ടുകള്‍ നീറ്റിലിറക്കുകയാണ് കോര്‍പറേഷന്റെ പദ്ധതി. നിലവിലുള്ള യാനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്ന പദ്ധതിയും ഈ വര്‍ഷം നടപ്പിലാക്കുന്നുണ്ട്. യാനങ്ങളുടെ ആവശ്യവും ഉപയോഗവും കണക്കിലെടുത്തു കെഎസ്‌ഐഎന്‍സി കൂടുതല്‍ സോളാര്‍ ബോട്ടുകള്‍ നിര്‍മ്മിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് നായര്‍ പറഞ്ഞു.
RELATED STORIES
ഫത്ഹുല്ല മുത്ത് കോയ തങ്ങള്‍ അന്തരിച്ചു
27 April 2025 6:25 PM GMTരാജകീയം; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം ചെമ്പടയ്ക്ക്; നാല്...
27 April 2025 6:16 PM GMTസ്റ്റാലിന് മന്ത്രിസഭയില്‍ അഴിച്ചുപണി; സെന്തില്‍ ബാലാജിയും...
27 April 2025 5:47 PM GMTപരസ്യ മദ്യപാനത്തെ ചോദ്യം ചെയ്ത പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് മൂന്നംഗ...
27 April 2025 5:41 PM GMT537 പാകിസ്താന് പൗരന്മാര് ഇന്ത്യ വിട്ടു; 850 ഇന്ത്യക്കാര്‍...
27 April 2025 5:39 PM GMTവീടിന്റെ വരാന്തയില്‍ ഇരുന്ന മുസ്ലിം യുവാവിനെ കോടാലി കൊണ്ട് വെട്ടി...
27 April 2025 4:42 PM GMT