- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ ആത്മവിശ്വാസം ഉയർത്തി: മന്ത്രി ആർ ബിന്ദു
തൃശൂർ,: എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ മുഖ്യധാരയിലേക്കും
നേതൃനിരയിലേക്കും സാധാരണക്കാരായ സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാൻ ഇടയാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
വൈവിധ്യപൂർണമായ ഉത്തരവാദിത്തങ്ങളാണ് കുടുംബശ്രീയിലൂടെ സ്ത്രീകൾ ഏറ്റെടുക്കുന്നത്. വനിതകളുടെ കർമശേഷി സമൂഹത്തിന്റെ ഉന്നതിക്കായി പ്രയോജനപ്പെടുത്താൻ കുടുംബശ്രീക്കായെന്നും അവർ പറഞ്ഞു. വരുമാനദായകമായ സ്വയം തൊഴിൽ സംരംഭങ്ങളിലേക്ക് കടന്നു വരാനുള്ള സഹായം നൽകിക്കൊണ്ട് സാമ്പത്തികമായ സ്വയം പര്യാപ്തത കൈവരിക്കാനും സ്ത്രീളെ കുടുംബശ്രീ പ്രസ്ഥാനം സഹായിച്ചു. ഇത്തരം സംരംഭങ്ങൾ ഏറ്റെടുക്കുന്നതിനും തുടങ്ങുന്നതിനും സ്ത്രീകൾ ഇനിയും മുന്നോട്ട് വരണമെന്നും മന്ത്രി നിർദ്ദേശിച്ചു.
എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ സിഡിഎസ് ചെയർപേഴ്സൺമാരെയും വൈസ് ചെയർപേഴ്സൺമാരെയും മന്ത്രി ആദരിച്ചു. പരിപാടിയോടാനുബന്ധിച്ച് നടന്ന ഘോഷയാത്രയും കലാപരിപാടികളും കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ നിർമൽ എസ് സി, സിഡിഎസ് ചെയർപേഴ്സൺ നകുല പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
RELATED STORIES
മണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMTഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ്...
15 Jan 2025 1:43 PM GMTജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ഒരു കോടി...
15 Jan 2025 1:06 PM GMTവയോധികന് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍
15 Jan 2025 12:57 PM GMT