Latest News

കുവൈത്ത്: പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുത നാലു ദിവസമായി ഉയര്‍ത്തി

പരിശോധന ഫലം പുറത്തു വന്നതു മുതല്‍ രാജ്യത്ത് തിരിച്ചെത്തുന്നത് വരെയാണു ഇതിന്റെ കാലാവധി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത്.

കുവൈത്ത്: പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുത നാലു ദിവസമായി ഉയര്‍ത്തി
X

കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തില്‍ എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുത ഒരു ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. ഇതോടെ മൂന്ന് ദിവസത്തില്‍ നിന്നും നാലു ദിവസമായി ഉയര്‍ന്നു.ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രമാണു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പരിശോധന ഫലം പുറത്തു വന്നതു മുതല്‍ രാജ്യത്ത് തിരിച്ചെത്തുന്നത് വരെയാണു ഇതിന്റെ കാലാവധി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത്.ഇതോടെ പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിനു നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന 72 മണിക്കൂര്‍ കാലാവധി ഇനി 96 മണിക്കൂറായി വര്‍ദ്ധിക്കും.ഇതിനു പുറമെ വിദേശത്ത് നിന്നും കുവൈത്തില്‍ എത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതുമാണ്.


കഴിഞ്ഞ ജൂലായ് 31നു ഇന്ത്യ അടക്കമുള്ള 7രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പിന്നീട് 24 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കുവൈത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രവേശന വിലക്ക് ഇല്ലാത്ത മറ്റൊരു രാജ്യത്ത് എത്തി 14ദിവസം അവിടെ താമസിച്ച ശേഷം അവിടെ നിന്നുള്ള പി.സി.ആര്‍ സട്ടിഫിക്കറ്റുമായി പ്രവേശിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു.ഇടത്തവളമായുള്ള രാജ്യത്ത് നിന്നുള്ള 72 മണിക്കൂര്‍ സാധുതയുള്ള പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ ഹാജാരാക്കണം എന്നായിരുന്നു നിബന്ധന. എന്നാല്‍ ഇനിയങ്ങോട്ട് യാത്രക്കാര്‍ 96 മണിക്കൂര്‍ നേരത്തെ സാധുതയുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും.




Next Story

RELATED STORIES

Share it