- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നാളെ; കൊവിഡ് പശ്ചാത്തലത്തില്‍ കനത്തസുരക്ഷ
കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ആരോഗ്യ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിക്കൊണ്ടാണ് വോട്ടെടുപ്പ് നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്.
2,73,940 പുരുഷന്മാരും 2,93,754 സ്ത്രീകളും അടക്കം 5,67,694 പേര്‍ നാളെ സമ്മതിദാനാവകാശം വിനിയോഗിക്കും. 29 സ്ത്രീകള്‍ അടക്കം 326 പേരാണ് ഇത്തവണ ജനവിധി തേടുന്നത്.
ഇവരില്‍ 43 പേര്‍ സിറ്റിംഗ് എം.പി.മാരാണ്. അഞ്ചു മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഓരോ മണ്ഡലത്തില്‍ നിന്നും ഏറ്റവും അധികം വോട്ടുകള്‍ നേടുന്ന 10 പേരാണു തിരഞ്ഞെടുക്കപ്പെടുക. 2012 വരെ ഒരു വോട്ടര്‍ക്ക് 4 വീതം വോട്ടുകള്‍ രേഖപ്പെടുത്താവുന്ന രീതിയായിരുന്നു പിന്തുടര്‍ന്ന് വന്നത്. ഈ സമ്പ്രദായം വ്യാപകമായ വോട്ട്കച്ചവടത്തിന് ഇടയാക്കുന്നുവെന്ന കാരണത്താല്‍ തിരഞ്ഞെടുപ്പ് ചട്ടത്തില്‍ ഒട്ടേറെ ഭേദഗതി വരുത്തി ഒരാള്‍ക്ക് ഒരു വോട്ടായി പരിമിതിപ്പെടുത്തിക്കൊണ്ട് പരിഷ്‌കരിക്കുകയായിരുന്നു. ഇതിനുപുറമേ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മല്‍സരിക്കാന്‍ അവസരം നല്‍കുന്ന ചരിത്രപരമായ തീരുമാനവും ഇതോടൊപ്പമുണ്ടായി. തിരഞ്ഞെടുപ്പ് പരിഷ്‌കരണ നിയമം നടപ്പിലാക്കിയ ശേഷം 2012ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ 3 സ്ത്രീകളാണ് പാര്‍ലമെന്റില്‍ എത്തിയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ലമെന്റിലെക്ക് തിരഞ്ഞെടു ക്കപ്പെട്ട സ്ത്രീസാന്നിധ്യം ഒന്നില്‍ മാത്രമായി ചുരുങ്ങി. വിദേശികള്‍ക്ക് എതിരെ വിവാദപ്രസ്താവന നടത്തുന്ന സഫ അല്‍ ഹാഷിം ആയിരുന്നു കഴിഞ്ഞ മൂന്നു പാര്‍ലമെന്റിലെയും ഏക സ്ത്രീ സാന്നിധ്യം. തിരഞ്ഞെടുപ്പ് നിയമ പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് അന്ന് ഇസ്ലാമിസ്റ്റ് കക്ഷികളും ഗോത്രവര്‍ഗ വിഭാഗങ്ങളിലെ പ്രമുഖരും അടക്കം നിരവധി പേര്‍ മല്‍സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇതോടെ കാലാവധി തികയാതെ 2016 വരെ മൂന്നു തെരഞ്ഞെടുപ്പുകള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണുണ്ടായത്. 2016ല്‍ നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പിലൂടെ രൂപീകൃതമായതാണ് നടപ്പ് പാര്‍ലമെന്റ്. 21 വര്‍ഷത്തിനു ശേഷം കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ പാര്‍ലമന്റ്ാണ് നിലവിലുള്ളത്.
അഞ്ചു മണ്ഡലങ്ങളില്‍ ഏറ്റവും അധികം വോട്ടര്‍മാരുള്ളത് ഒന്നാം മണ്ഡലത്തിലാണ്. 84,777 പുരുഷന്മാരും 81,445 സ്ത്രീകളുമായി ആകെ 1,66,222 വോട്ടര്‍. രാജ്യത്തെ പ്രധാന ഗോത്രവര്‍ഗവിഭാഗങ്ങളായ ആസ്മി, അജ്മി, ഹാജരി, ഒതൈബി, എന്നിവര്‍ക്കു ശക്തമായ സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ ഷിയാ വിഭാഗത്തിന്റെ നേരിയ സാന്നിധ്യവുമുണ്ട്.
മുത്തൈരി, റഷീദി, അന്‍സി, ഷമ്മരി എന്നീ ഗോത്രവിഭാഗം ഏറ്റവും അധികം അധിവസിക്കുന്ന നാലാം മണ്ഡലത്തില്‍ 70,080 പുരുഷന്മാരും 80,113 സ്ത്രീകളും അടക്കം ആകെ 1,50,193 വോട്ടര്‍മാരാണുള്ളത്. നഗരവാസികളും ഗോത്രവിഭാഗങ്ങളും ഉള്‍പ്പെടുന്ന മൂന്നാം മണ്ഡലത്തില്‍ 47,228 പുരഷന്മാരും 54,264 സ്ത്രീകളും ഉള്‍പ്പെടെ ആകെ 1,01,492 വോട്ടര്‍മാരാണുള്ളത്. സുന്നി വിഭാഗങ്ങള്‍ക്കും ഷിയാ വിഭാഗങ്ങള്‍ക്കും ഏറെ സ്വാധീനമുള്ള മണ്ഡലമാണിത്. രാജ്യത്തെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, മതരംഗത്തെ പ്രമുഖരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വോട്ടര്‍മാരായുള്ള രണ്ടാം മണ്ഡലത്തില്‍ ആകെ 64,965 പേരാണ് വോട്ടര്‍മാരായുള്ളത്. ഇവരില്‍ 31,303 പേര്‍ പുരുഷന്മാരും 33,662 സ്ത്രീകളുമാണ്. നഗരപ്രദേശം ഉള്‍പ്പെടുന്ന ഒന്നാം മണ്ഡലത്തില്‍ 40,552 പുരുഷന്മാരും 44,270 സ്ത്രീകളും അടക്കം ആകെ 84,822 വോട്ടര്‍മാരാണുള്ളത്. ഷിയാ വിഭാഗത്തിനു മേല്‍ക്കോയ്മയുള്ള ഇവിടെ ബ്രദര്‍ഹുഡ് ചിന്താധാരയിലുള്ള ഇസ്‌ലാമിക് കോണ്‍സ്റ്റിറ്റിയൂഷനല്‍ മൂവ്‌മെന്റിനും ( ഹദസ്) നിര്‍ണായ സ്വാധീനമാണുള്ളത്.
കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. കൊവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനു വിലക്കുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ 10 വര്‍ഷം തടവും 30,000 ദിനാര്‍ പിഴയും ചുമത്തും. വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ വിജായാഹ്ലാദ പ്രകടനങള്‍ക്കും കൂടിച്ചേരലുകള്‍ക്കും നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിയിട്ടുണ്ട്.
RELATED STORIES
രണ്ട് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; അമ്മയ്ക്കും കാമുകനും ജീവപര്യന്തം...
18 Nov 2024 6:27 PM GMTഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാക് കപ്പല്‍,...
18 Nov 2024 5:54 PM GMTമണിപ്പൂര്‍ കലാപം രൂക്ഷം; ബിജെപിയില്‍ കൂട്ടരാജി; ജിരിബാമിലെ പ്രധാന...
18 Nov 2024 5:36 PM GMTഅറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ...
18 Nov 2024 5:29 PM GMTക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടില്‍...
18 Nov 2024 5:19 PM GMTഎസ്ഡിപിഐ ആറാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില്‍ കോഴിക്കോട്ട്
18 Nov 2024 11:37 AM GMT