- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഖിംപൂര്‍ ഖേരി സംഭവം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഖിലേഷ് യാദവ്
ലഖിംപൂര്‍ ഖേരി: ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരവും അടുത്ത കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.
''ഞാന്‍ മരിച്ചവരുടെ കുടുംബങ്ങളെ കണ്ടിരുന്നു. എല്ലാവരും നീതി വേണമെന്ന് ആവശ്യപ്പെട്ടു. സത്യം തെളിയുമെന്നാണ് ഞാന്‍ കരുതുന്നത്. നീതി ലഭിക്കാത്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി കൊലപാതകങ്ങള്‍ നടക്കുന്നത് യുപിയിലാണ്''- അഖിലേഷ് യാദവ് പറഞ്ഞു.
''കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് കുമാര്‍ മിശ്രയുടെ പങ്ക് അന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ആദ്യം മിശ്രയെ സെല്യൂട്ട് ചെയ്യണം. അങ്ങനെയൊരാള്‍ ശരിയായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കാമോ? കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും മകന്‍ അഷീഷ് മിശ്രയും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിച്ച വിവരം. റെക്കോര്‍ഡ് ചെയ്യപ്പെട്ട വീഡിയോ പുറത്തുപോവാതിരിക്കാന്‍ ഇന്റര്‍മെറ്റ് സര്‍വീസ് യുപി സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്''- അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
നാല് കര്‍ഷകര്‍ അടക്കം ലഖിംപൂര്‍ സംഭവത്തില്‍ എട്ട് പേരാണ് മരിച്ചത്. ഒക്ടോബര്‍ 3നായിരുന്നു ലഖിംപൂരില്‍ കര്‍ഷക മാര്‍ച്ചിനിടയിലേക്ക് മന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനെ നിയമിച്ചു.
RELATED STORIES
ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMTവ്യാജ വനിതാ എസ്ഐ പിടിയില്‍; ബ്യൂട്ടി പാര്‍ലറില്‍ പണം നല്‍കാതെ...
2 Nov 2024 2:45 AM GMTവായുമലിനീകരണം: പത്തിലൊന്ന് കുടുംബങ്ങളിലും ആരോഗ്യപ്രശ്നങ്ങള്‍
2 Nov 2024 2:34 AM GMTആര്‍എസ്എസ്സിനെ വിദ്വേഷസംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്‍...
1 Nov 2024 3:55 PM GMTപുതിയ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്ന് മുതല്‍...
1 Nov 2024 3:29 PM GMTബിജെപി കേരളത്തില്‍ എത്തിച്ചത് 41 കോടി; പിന്നില്‍ ലഹര്‍ സിങ്,...
1 Nov 2024 12:16 PM GMT