Latest News

ലഖിംപൂര്‍ ഖേരി: യുപിയില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി

ലഖിംപൂര്‍ ഖേരി: യുപിയില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി
X

ലഖിംപൂര്‍ ഖേരി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരെ വണ്ടികയറ്റിക്കൊന്ന സംഭവത്തില്‍ യുപി ക്രൈംബ്രാഞ്ച് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ഈ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി.

മൊഹിത് ത്രിവേദി, ധര്‍മേന്ദ്ര സിങ്, റിന്‍കു റാണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

പ്രതികളെ പതിനാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലിസ് ഹരജി നല്‍കും.

ഇതേ കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആഷിഷ് മിശ്ര, ബിജെപി എംപി അജയ് കുമാര്‍ മിശ്ര തേനി തുടങ്ങി പത്ത് പേരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അന്വേഷണത്തിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് മിശ്രക്ക് നേരത്തെ പോലിസ് നോട്ടിസ് നല്‍കിയിരുന്നു.

ഒക്ടോബര്‍ 3നാണ് ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകരെ കേന്ദ്ര സഹമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറ് കയറ്റി കൊലപ്പെടുത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൂടി മരിച്ചു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര തേനിയും അദ്ദേഹത്തിന്റെ മകനുമാണ് കുറ്റക്കാരെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.

മന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറ് പ്രതിഷേധക്കാര്‍ക്കു നേരെ പാഞ്ഞ് കയറുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

മന്ത്രിയും മകനും ആരോപണങ്ങള്‍ നിഷേധിച്ചു.

ആഷിഷ് മിശ്രയെയും മറ്റ് ചിലരെയുമാണ് പോലിസ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it