Latest News

കെ റെയിലിനെതിരേ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി ഭൂവുടമകള്‍

വിശദപദ്ധതിരേഖയില്‍ വലിയ വിമര്‍ശനം വന്ന സാഹചര്യത്തില്‍ ജലപഠനം, ഭൗമസര്‍വേ എന്നിവ നടത്തി കുറവുകള്‍ തീര്‍ത്ത് ഒരു റിപ്പോര്‍ട്ടുകൂടി തയ്യാറാക്കേണ്ടിവരും

കെ റെയിലിനെതിരേ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി ഭൂവുടമകള്‍
X

കോഴിക്കോട്:ഹൈക്കോടതി കെ റെയില്‍ സര്‍വേയ്ക്ക് തടസ്സമില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ പദ്ധതിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി ഭൂവുടമകള്‍. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കെ റെയില്‍ തീരുമാനം. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി സാമൂഹികാഘാതപഠനം നടത്താനാണ് സര്‍വേയെന്നാണ് കോടതിയെ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

ഹൈക്കോടതിയില്‍ ഇനിയും ഒരു കേസിന്റെകൂടി വിധി വരാനുള്ള സാഹചര്യത്തില്‍ ഹരജിക്കാരുടേത് ഒഴികെയുള്ള ഭൂമിയില്‍ സര്‍വേ നടത്താനാണ് കെ റെയില്‍ ആലോചിക്കുന്നത്. കേസിന്റെ വിധി ഹരജിക്കാര്‍ക്ക് മാത്രം ബാധകമാണെന്നുള്ള വിലയിരുത്തലിലാണിത്.

സാമൂഹികാഘാത പഠനത്തിന് കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഒരുക്കമായിരുന്നു. കൊല്ലത്ത് ബുധനാഴ്ചയോടെ നടപടി പൂര്‍ത്തിയാക്കും. പഠനം നടത്തുന്ന ഇടങ്ങളുടെ സര്‍വേ നമ്പര്‍ സഹിതം വിജ്ഞാപനം പുറപ്പെടുവിച്ചു.

വിശദപദ്ധതിരേഖയില്‍ വലിയ വിമര്‍ശനം വന്ന സാഹചര്യത്തില്‍ ജലപഠനം, ഭൗമസര്‍വേ എന്നിവ നടത്തി കുറവുകള്‍ തീര്‍ത്ത് ഒരു റിപ്പോര്‍ട്ടുകൂടി തയ്യാറാക്കേണ്ടിവരും. വിശദപദ്ധതിരേഖയില്‍ ന്യൂനതകളുണ്ടെന്ന് റെയില്‍വേ ബോര്‍ഡും റെയില്‍വേ മന്ത്രാലയവും അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it