Football

ലീഗ് കപ്പില്‍ നിന്ന് പുറത്തായി മാഞ്ചറ്റര്‍ യുനൈറ്റഡും ആഴ്‌സണലും

ലീഗ് കപ്പില്‍ നിന്ന് പുറത്തായി മാഞ്ചറ്റര്‍ യുനൈറ്റഡും ആഴ്‌സണലും
X
മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ് കപ്പില്‍ (കാരബാവോ കപ്പ്) നിന്ന് പുറത്തായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സണലും. ഇന്ന് നടന്ന നാലാം റൗണ്ട് മല്‍സരങ്ങളിലാണ് ഇരുവരും തോല്‍വിയോടെ പുറത്തായത്. കരുത്തരായ യുനൈറ്റഡിനെ ന്യൂകാസില്‍ യുനൈറ്റഡാണ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. വെസ്റ്റ്ഹാം യുനൈറ്റഡാണ് പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലുള്ള ആഴ്‌സണലിനെ പരാജയപ്പെടുത്തിയത്. 3-1നാണ് ഗണ്ണേഴ്‌സിന്റെ തോല്‍വി.

മറ്റ് മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ ബേണ്‍മൗത്തിനെ 2-1നും ബ്ലേക്ക് ബേര്‍ണിനെ ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി. ബേര്‍ണലിയെ എവര്‍ട്ടണ്‍ എതിരില്ലാത്ത മൂന്ന് ഗോളിനും ഇപ്‌സ്വിച്ചിനെ 3-1ന് ഫുള്‍ഹാമും പരാജയപ്പെടുത്തി. ലിവര്‍പൂളിന് രക്ഷകനായത് ഉറുഗ്വെ താരം ന്യൂനസ് ആണ്. സമനിലയിലായ മല്‍സരത്തില്‍ 70ാം മിനിറ്റില്‍ ന്യൂനസ് നേടിയ ഗോളാണ് ചെമ്പട തുണയായത്.

ക്വാര്‍ട്ടറില്‍ ചെല്‍സിയുടെ എതിരാളി കരുത്തരായ ന്യൂകാസിലും ലിവര്‍പൂളിന്റെ എതിരാളി വെസ്റ്റ്ഹാമും എവര്‍ട്ടണിന്റെ എതിരാളി ഫുള്‍ഹാമും ആണ്.





Next Story

RELATED STORIES

Share it