Latest News

നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത സംഭവം: അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

സംഭവത്തില്‍ രാജ്യാന്തര അധോലോക ബന്ധം തെളിഞ്ഞതിനാല്‍ പ്രതികളെ പിടികൂടുന്നതിന് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായം തേടാനാണ് പോലീസിന്റെ തീരുമാനം.

നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത സംഭവം:   അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം
X

കൊച്ചി: നടി ലീന മരിയ പോളിന്റെ എറണാകുളം പനമ്പിള്ളി നഗറിലെ ആഡംബര ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത സംഭവത്തിന്റെ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. സംഭവത്തില്‍ രാജ്യാന്തര അധോലോക ബന്ധം തെളിഞ്ഞതിനാല്‍ പ്രതികളെ പിടികൂടുന്നതിന് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായം തേടാനാണ് പോലീസിന്റെ തീരുമാനം.അധോലോക സംഘങ്ങള്‍ക്ക് പങ്കുള്ളതിനാലാണ് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. കേസ് അന്വേഷണത്തില്‍ മികവ് പുലര്‍ത്തിയ വിദഗ്ധ പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. നിലവില്‍ കേസ് അന്വേഷിക്കുന്ന സിറ്റി പോലീസിലെ ഉദ്യോഗസ്ഥരയെും സംഘത്തിലുണ്ടാകും. തിങ്കളാഴ്ച അന്വേഷണം സംഘത്തെ തീരുമാനിക്കും.നടി ലീനയുടെ സാമ്പത്തിക ഇടപാടുകള്‍, വെടിവയ്പ്പിലേക്ക് നയിച്ച കാര്യങ്ങള്‍, വിദേശ ബന്ധം എന്നിവ സംഘം അന്വേഷിക്കും.ലീനയ്ക്ക് വന്ന ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടും. ഇ-മെയില്‍ ഉള്‍പ്പെടെയുള്ള സന്ദേശങ്ങളും പരിശോധിക്കും. കഴിഞ്ഞ ഡിസംബര്‍ 15നാണ് നടി ലീന മരിയയുടെ എറണാകുളം കൊച്ചുകടവന്ത്രയിലെ ആഡംബരബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇവര്‍ രക്ഷപെട്ടു. മുഖം ഉള്‍പ്പെടെ മറച്ചാണ് സംഘം എത്തിയത്.അടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ബൈക്കിലെത്തിയവരാണ് വെടിയുതിര്‍ത്തതെന്ന് പോലീസ്‌കണ്ടെത്തിയത്.സംഭവത്തില്‍ രവി പൂജാരയുടെ പേര് പരാമര്‍ശിക്കുന്ന പേപ്പര്‍ ഉപേക്ഷിച്ചിട്ടാണ് സംഘം രക്ഷപ്പെട്ടത്. കേസില്‍ മഹാരാഷ്ട്ര, ഗോവ, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലുള്ളവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. രവി പൂജാര ഉള്‍പ്പെടെ വിദേശത്തുള്ള ചിലരുമായി കേസിന് ബന്ധമുണ്ടെന്ന് ലീനയ്ക്ക് വന്ന ഫോണ്‍ കോളുകള്‍ തെളിയിക്കുന്നു.

Next Story

RELATED STORIES

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ ക   ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈവ് റിപ്പോര്‍ട്ടിംഗ്    https://www.mediaoneonline.com/kerala/case-against-reporter-channel-news-team-269725                                    എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാകലക്ട്ര്‍        നടിയുടെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരേ കേസ്    കൊച്ചി: ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരേ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.     അരുണ്‍കുമാര്‍, റിപ്പോര്‍ട്ടറായ അജ്ഞലി, കാമറമാന്‍ ശ്രീകാന്ത് എന്നിവര്‍ക്കെതിരേയാണ് കേസ്. അനുമതിയില്ലാതെ അതിക്രമിച്ചുകയറി എന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെ വാര്‍ത്താ സംഘം അനുമതിയില്ലാതെ ഫ്ലാറ്റില്‍ എത്തുകയും ലൈവ് നല്‍കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.  ലക്ടര്‍

Share it