Latest News

കരിനിയമങ്ങള്‍ നടപ്പിലാക്കാന്‍ ഇടതുസര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നു: ഐഎന്‍ടിയുസി നേതാവ് മനോജ് എടാണി

കരിനിയമങ്ങള്‍ നടപ്പിലാക്കാന്‍ ഇടതുസര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നു: ഐഎന്‍ടിയുസി നേതാവ് മനോജ് എടാണി
X

പയ്യോളി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ കരിനിയമങ്ങള്‍ നടപ്പിലാക്കാന്‍ ഇടതു സര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നതായി ഐഎന്‍ടിയുസി

അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം മനോജ് എടാണി ആരോപിച്ചു. ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും വൈകിക്കുകയും സ്ഥിരനിയമനങ്ങള്‍ക്ക് പകരം സ്വന്തക്കരെ തിരുകി കയറ്റുകയും ചെയ്യുന്ന സിപിഎം തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഐഎന്‍ടിയുസി പയ്യോളി മണ്ഡലം ദിശ 2022 ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മനോജ് എടാണി. മണ്ഡലം പ്രസിഡണ്ട് മനോജ് എന്‍ എം അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന ക്യാപ് സമാപനം ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി കെ ഷാജി മുഖ്യാതിഥി ആയിരുന്നു.

ക്യാപിലെ വിവിവിധ സെഷനുകളിലായി അജീഷ് നൊച്ചാട്, അഡ്വ.അമല്‍ കൃഷ്ണ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഐഎന്‍ടിയുസി

സി ജില്ലാ സെക്രട്ടറി ടി വി മജീദ്, ഐഎന്‍ടിയുസി റീജിണല്‍ പ്രസിഡണ്ട് ടി കെ നാരായണന്‍, കെഎസ്ബിസിഇസി സംസ്ഥാന സെക്രട്ടറി സബീഷ് കുന്നങ്ങോത്ത്, പടന്നയില്‍ പ്രഭാകരന്‍, പുത്തുക്കാട്ട് രാമകൃഷ്ണന്‍, കെ ടി വിനോദന്‍, ഇ കെ ശീതള്‍രാജ്, കാര്യാട്ട് ഗോപാലന്‍, അന്‍വര്‍ കായിരകണ്ടി, തൊടുവയല്‍ സദാനന്ദന്‍, ടി എം ബാബു, കെ വി സതീശന്‍, ചന്ദ്രന്‍ കെ കെ, കെ വി ശിവാനന്ദന്‍, ടി ടി സോമന്‍, വി വി എം വിജിഷ, റീജ കണ്ടമ്പത്ത്, സനൂപ് കോമത്ത്, ഷാജി തെക്കയില്‍, കെ എന്‍ പ്രേമന്‍, യതീഷ് പെരിങ്ങാട്, സി എന്‍ ബാലകൃഷ്ണന്‍, ഇ കെ ബിജു, മത്തത്ത് സുരേന്ദ്രന്‍, പിടികെ ഗോവിന്ദന്‍, കാവില്‍ മുസ്തഫ, സജീഷ് കോമത്ത്, ബാബു പി, ശശി പെരിങ്ങാട്, ശ്രീജിത്ത് എന്‍ ടി, ബാബു യു എം, പ്രവീണ്‍ നടുക്കുടി എന്നിവര്‍ പങ്കെടുത്തു.

സായി രാജേന്ദ്രന്‍ സ്വാഗതവും ബാബു കേളോത്ത് നന്ദിയും പറഞ്ഞു. വിവിധ മേഖലകളിലെ പഴയകാല തൊഴിലാളികളെ ആദരിക്കലും, പ്ലാസ്റ്റിക്ക് രഹിത പയ്യോളിയ്ക്കായി സൗജന്യ തുണിസഞ്ചി വിതരണവും നടത്തി.

Next Story

RELATED STORIES

Share it