Latest News

വാറോല കൈപ്പറ്റട്ടെ, എന്നിട്ട് പ്രതികരിക്കാം; പരിഹാസവുമായി എന്‍ പ്രശാന്ത് ഐഎഎസ്

ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു

വാറോല കൈപ്പറ്റട്ടെ, എന്നിട്ട് പ്രതികരിക്കാം; പരിഹാസവുമായി എന്‍ പ്രശാന്ത് ഐഎഎസ്
X

തിരുവനന്തപുരം: വാറോല കിട്ടിയ ശേഷം പ്രതികരിക്കാമെന്ന പരിഹാസവുമായി സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎഎസ്. ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു. കൂടുതല്‍ പ്രതികരണം സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടിയ ശേഷമെന്നും അദ്ദേഹം പറഞ്ഞു.

'ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്പെന്‍ഷനാണ്. കുറേകാലം സ്‌കൂളിലും ലോ കോളേജിലുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സസ്‌പെന്‍ഷനിലായിട്ടില്ല. അടുത്ത നടപടിയെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. വിശദീകരണം ചോദിച്ചില്ലെന്ന പരാതിയൊന്നും തനിക്കില്ല. ഭരണഘടനയുടെ പരമാധികാരത്തിലാണ് വിശ്വസിക്കുന്നത്. ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ് അഭിപ്രായം. ബോധപൂര്‍വം ഒരു ചട്ടവും ലംഘിച്ചിട്ടില്ല. സസ്പെന്‍ഷന്‍ ഡോക്യുമെന്റ് കണ്ടാലേ കാര്യം വ്യക്തമാകുകയുള്ളൂ', പ്രശാന്ത് പറഞ്ഞു

മലയാളത്തില്‍ പല പ്രയോഗങ്ങളുണ്ട്. അത് ഭാഷാപരമായ ചില കാര്യങ്ങളാണ്. എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. ഓര്‍ഡര്‍ കണ്ടാലേ എന്താണ് അതില്‍ പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാകുകയുള്ളൂ. സത്യം പറയാന്‍ രാഷ്ട്രീയലക്ഷ്യം വേണമെന്നില്ല.

കേരളത്തിലെ രാഷ്ട്രീയം തനിക്ക് പറ്റിയതാണെന്ന് തോന്നുന്നുണ്ടോ എന്ന് പ്രശാന്ത് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. സത്യസന്ധമായ കാര്യം സംസാരിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശമുണ്ടെന്ന് മാത്രമേ വിശ്വസിക്കുന്നുള്ളൂ. താന്‍ പോയി വാറോല കൈപ്പറ്റട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.അതേസമയം കാരണം കാണിക്കല്‍ നോട്ടീസില്ലാതെയുള്ള സസ്‌പെന്‍ഷനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ് എന്‍ പ്രശാന്ത് ഐഎഎസ്.

Next Story

RELATED STORIES

Share it