- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൈഫ് രണ്ടാം ഘട്ടം: തൃശൂര്‍ ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളില്‍ നിര്‍മാണം പൂര്‍ത്തിയായത് നൂറു ശതമാനം വീടുകള്‍
തൃശ്ശൂര്‍: തൃശൂര്‍ ജില്ലയിലെ പത്തൊമ്പത് ഗ്രാമപഞ്ചായത്തുകള്‍ ലൈഫ്മിഷന്‍ രണ്ടാം ഘട്ടത്തില്‍ 100 ശതമാനം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. കോലഴി, അവണൂര്‍, മുളങ്കുന്നത്തുകാവ്, വെങ്കിടങ്ങ്, മണലൂര്‍, അവിണിശ്ശേരി, പാറളം, പറപ്പൂക്കര, പെരിഞ്ഞനം, കയ്പമംഗലം, അന്നമനട, കുഴൂര്‍, കാടുകുറ്റി, കൊരട്ടി, മുല്ലശ്ശേരി, നെന്മണിക്കര, പൊയ്യ, തോളൂര്‍, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തുകളാണ് 100 ശതമാനത്തില്‍ എത്തിയത്.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒന്നാം ഘട്ടത്തില്‍ 97 ശതമാനം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ഒന്നാംഘട്ടത്തില്‍ 2016 17 ന് മുന്‍പ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയോ തദ്ദേ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയോ ധനസഹായം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന പാര്‍പ്പിടങ്ങള്‍ കണ്ടെത്തി ലൈഫ് മിഷന്‍ ഭവന പദ്ധതിയിലേക്ക് മാറ്റി വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
ലൈഫ്മിഷന്‍ നിലവില്‍ വന്നതിനു ശേഷം മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ 17983 വീടുകളാണ് പൂര്‍ത്തിയായത്. ഫെബ്രുവരിയില്‍ 520 കുടുംബങ്ങളെ കൂടി ഗൃഹപ്രവേശം നടത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ലൈഫ് മിഷനും.
ഭവനരഹിതര്‍ക്ക് സ്വന്തമായി വീടൊരുക്കുന്ന ലൈഫ് മിഷന്‍ 82.6 ശതമാനം ലക്ഷ്യവും ജില്ലയില്‍ കൈവരിച്ചു. ജില്ലയില്‍ രണ്ടാംഘട്ടത്തില്‍ 90.6 ശതമാനം ഭവനങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കള്‍ക്കുള്ള മൂന്നാംഘട്ടത്തില്‍ 42 .7 ശതമാനം ഭവനങ്ങളും പൂര്‍ത്തിയാക്കി. 7 ഗ്രാമപഞ്ചായത്തുകളില്‍ 100 ശതമാനം വീടുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. കയ്പമംഗലം, മുളങ്കുന്നത്തുകാവ്, പാവറട്ടി, കാട്ടകാമ്പാല്‍, അവിണിശ്ശേരി, കൊടകര, എടവിലങ്ങ് എന്നി ഗ്രാമ പഞ്ചായത്തുകളാണ് 100 ശതമാനം കൈവരിച്ചത്.
പട്ടികജാതി, പട്ടികവര്‍ഗ, ഫിഷറീസ് വകുപ്പുകളിലായി 1,889 ഭവനങ്ങള്‍ ലൈഫ് മിഷന്റെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 2.5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശിക കൂടിച്ചേരലുകള്‍ നടത്തി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
നടന് മണിയന്‍പിള്ള രാജുവിനെതിരേ കേസ്
26 Nov 2024 10:33 AM GMTസിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്കി നവീന്‍...
26 Nov 2024 9:48 AM GMTഒറ്റപ്പാലത്ത് കിണറ്റില്‍ വീണ് നാലു വയസുകാരന് മരിച്ചു
26 Nov 2024 9:23 AM GMTശബരിമലയില്‍ അനധികൃത വില ഈടാക്കുന്ന കടകള്‍ക്കെതിരേ കര്‍ശന നടപടി വേണം:...
26 Nov 2024 8:57 AM GMTകണ്ണൂരില്‍ ഓട്ടോമൊബൈല്‍സ് വര്‍ക്ക്ഷോപ്പില്‍ വന്‍ തീപിടിത്തം
26 Nov 2024 8:11 AM GMTഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് സ്ത്രീ...
26 Nov 2024 7:59 AM GMT