Latest News

ലോക് അദാലത്ത്: തൃശൂരില്‍ തീര്‍പ്പാക്കിയത് 8016 കേസുകള്‍

ലോക് അദാലത്ത്: തൃശൂരില്‍ തീര്‍പ്പാക്കിയത് 8016 കേസുകള്‍
X

തൃശൂര്‍: തൃശൂര്‍ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ലോക് അദാലത്തില്‍ 8016 കേസുകള്‍ തീര്‍പ്പാക്കി. ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ കെട്ടികിടന്ന പിഴ ഒടുക്കി തീര്‍ക്കാവുന്ന കേസുകള്‍, എംഎസിടി കേസുകള്‍, ബാങ്ക്, സിവില്‍ കേസുകള്‍, മറ്റ് വിവിധ കേസുകള്‍ എന്നിവയിലൂടെ 9,34,26,523/ രൂപയുടെ വ്യവഹാരങ്ങള്‍ ആണ് തീര്‍പ്പാക്കിയത്.

ഒന്നാം അഡിഷണല്‍ ജില്ലാ ജഡ്ജ് പി. എന്‍ വിനോദ്, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി /സബ് ജഡ്ജ് മഞ്ജിത്ത് ടി. എന്നിവര്‍ അദാലത്തിനു നേതൃത്വം നല്‍കി. . പി. എന്‍. വിനോദ്,(ചെയര്‍മാന്‍ ജില്ലാ നിയമ സേവന അതോറിറ്റി ഫസ്റ്റ് അഡിഷണല്‍ ജില്ലാ ജഡ്ജ് ), ശബരിനാഥ് പി,(ജഡ്ജ് എം എ സി ടി, തൃശൂര്‍), ഗണേഷ് എം കെ, (പ്രിന്‍സിപ്പല്‍ സബ് ജഡ്ജ്, തൃശൂര്‍), ബൈജു സി കെ (ജഡ്ജ്, കുടുംബ കോടതി, തൃശൂര്‍), ആന്‍ മേരി കുരിയാക്കോസ് മണലേല്‍ (2ിറ അഡിഷണല്‍ മുനിസിഫ് തൃശൂര്‍,) ചാവക്കാട് താലൂക്ക് ചെയര്‍മാന്‍ വി വിനോദ് (സബ് ജഡ്ജ് ), മുകുന്ദപുരം താലൂക്ക് ചെയര്‍മാന്‍ രാജീവ് കെ എസ് (അഡിഷണല്‍ ഡിസ്ട്രിക് ജഡ്ജ് /എം എസിടി), കൊടുങ്ങല്ലൂര്‍ താലൂക്ക് ചെയര്‍മാന്‍ വിന്‍സി ടി വി ( മുന്‍സിഫ്), തലപ്പിള്ളി താലൂക്ക് ചെയര്‍മാന്‍ സവിത ടി പി(ജെഎഫ്‌സിഎം) എന്നിവര്‍ പരാതികള്‍ തീര്‍പ്പു കല്പിച്ചു.

Next Story

RELATED STORIES

Share it