Latest News

ആഢംബരക്കപ്പലിലെ ലഹരി ഉപയോഗം; ആര്യന്‍ ഖാന് ജാമ്യം നല്‍കിയ ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും

ആഢംബരക്കപ്പലിലെ ലഹരി ഉപയോഗം; ആര്യന്‍ ഖാന് ജാമ്യം നല്‍കിയ ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും
X

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇന്നലെ ജാമ്യം നല്‍കാന്‍ ഹൈക്കോടതി സമ്മതിച്ചിരുന്നെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഉത്തരവ് തുറന്ന കോടതിയില്‍ പുറപ്പെടുവിച്ച് മാത്രമേ ആര്യന്‍ ഖാന് ആര്‍തര്‍ ജയിലില്‍ നിന്ന് പുറത്തുവരാന്‍ കഴിയൂ.

ഇന്നും നാളെയുമായി ജാമ്യവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേസ് നടത്തുന്ന നിയമസംഘം ശ്രമം തുടങ്ങിയിട്ടുണ്ട്.

ജസ്റ്റിസ് എന്‍ ഡബ്യു സാംബെര്‍ ആണ് ആര്യന്‍ ഖാനും സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്റിനും മുന്‍മുന്‍ ധമേച്ചയ്ക്കും ജാമ്യം അനുവദിച്ചത്.

പണം കെട്ടിവച്ച് ജാമ്യം നല്‍കാന്‍ ആര്യന്‍ ഖാന്റെ അഭിഭാഷകര്‍ നിര്‍ദേശം വച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

ആര്‍തര്‍ റോഡ് ജയിലില്‍ 25 ദിവസം പൂര്‍ത്തിയാക്കിയ ശേഷമാണ് ആര്യന്‍ ഖാന് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ കീഴ്‌കോടതിയില്‍ ജാമ്യം ആവശ്യപ്പെട്ട് രണ്ട് തവണ ഹരജി നല്‍കിയിരുന്നെങ്കിലും കോടതി അത് നിരസിച്ചു.

ഒക്ടോബര്‍ 3ാം തിയ്യതിയാണ് ആര്യന്‍ ഖാനും ഏഴ് സുഹൃത്തുക്കള്‍ക്കുമെതിരേ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, മുംബൈ- ഗോവ ആഢംബരക്കപ്പലില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it