- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാജാസ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പല്ല; കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേ ക്രൂരമായ ആക്രമണങ്ങളെന്ന് പ്രതിപക്ഷനേതാവ്
കൊച്ചി: സംസ്ഥാനത്തെ കാംപസുകളില്‍ എസ്എഫ്ഐ ക്രൂരമായ ആക്രമണങ്ങളാണ് നടത്തുന്നതെന്നും മഹാരാജാസില്‍ പെണ്‍കുട്ടികളടക്കം നിരവധി പേരെ ആക്രമിച്ചുവെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്. എസ്എഫ്ഐ ആക്രമണങ്ങളില്‍ ഇരയായി ആശുപത്രിയില്‍ കഴിയുന്ന കുട്ടികളെ സന്ദര്‍ശിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് വി ഡി സതീശന് എസ്എഫ്ഐക്കെതിരേ ആക്രമണമഴിച്ചുവിട്ടത്. മഹാരാജാസ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മഹാരാജാസില്‍ ഒരു പെണ്‍കുട്ടിയടക്കം പത്ത് കെഎസ്യുക്കാരെ എസ്എഫ്ഐ ആക്രമിച്ചുവെന്ന് സതീശന് പറഞ്ഞു. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷമാണ് എസ്എഫ്ഐക്കാര്‍ കുട്ടികളെ ആക്രമിക്കുന്നതെന്നും തടയാന്‍ ശ്രമിക്കുന്ന അധ്യാപകരെയും ആക്രമിക്കുന്നതായും എന്നാല്‍ ചില അധ്യാകര്‍ കുട്ടികളുടെ ക്രൂരതക്ക് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഫേസ് ബുക്കില്‍ ഇതുസംബന്ധിച്ച ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചു.
''സംസ്ഥാനത്തെ കാമ്പസുകളില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് എസ്എഫ്ഐക്കാര്‍ നടത്തുന്നത്. മഹാരാജാസ് കോളജില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ പത്ത് കെഎസ്യു പ്രവര്‍ത്തകരാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. മദ്യവും ലഹരി മരുന്നുകളും ഉപയോഗിച്ചതിന് ശേഷമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കേട്ടാലറയ്ക്കുന്ന ക്രൂരത കാട്ടുന്നത്. എസ്എഫ്ഐ എന്ന വിദ്യാര്‍ഥി സംഘടനയെ ഇങ്ങനെ അഴിച്ചു വിട്ടാല്‍ ഇവര്‍ കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലുകളായി മാറും. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച അധ്യാപകരെയും ഈ ക്രിമിനല്‍ സംഘം ആക്രമിച്ചു. ഒരു വിഭാഗം അധ്യാപകര്‍ കെഎസ്യുക്കാരെ മര്‍ദ്ദിക്കുന്നതിന് കൂട്ടു നിന്നു. മഹാരാജാസ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ കാമ്പസാണ്, അല്ലാതെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പല്ല. ഈ ക്രൂരത ആവര്‍ത്തിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല''- അദ്ദേഹം പറയുന്നു.
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMT