Latest News

സ്കൂൾ അധ്യാപകർക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സർക്കാർ; ജീൻസും ടീഷർട്ടും പാടില്ല; സൽവാറും ചുരിദാറും ധരിക്കാം

സ്കൂൾ അധ്യാപകർക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സർക്കാർ; ജീൻസും ടീഷർട്ടും പാടില്ല; സൽവാറും ചുരിദാറും ധരിക്കാം
X

മുംബൈ: സ്‌കൂള്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. പുതിയ ഡ്രസ് കോഡനുസരിച്ച് അധ്യാപകര്‍ ജീന്‍സും ടീഷര്‍ട്ടും ഡിസൈനുള്ളതും ഇരുണ്ട നിറമുള്ളതുമായ വസ്ത്രങ്ങളും ധരിക്കാന്‍ പാടില്ല. അധ്യാപികമാര്‍ക്ക് സല്‍വാറും ചുരിദാറും സാരിയും ധരിക്കാം. ചുരിദാറും കുര്‍ത്തയും ധരിക്കുമ്പോള്‍ ദുപ്പട്ട(ഷാള്‍) നിര്‍ബന്ധമാണ്. അധ്യാപകര്‍ക്ക് ഷര്‍ട്ടും പാന്റും ധരിക്കാം.

സ്‌കൂള്‍ അധ്യാപകര്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ വിദ്യാര്‍ഥികള്‍ ആകൃഷ്ടരാകുമെന്നും അതിനാല്‍ വസ്ത്രധാരണത്തില്‍ വളരെയധികം ശ്രദ്ധചെലുത്തണമെന്നും ഇതു സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ വിശദീകരിക്കുന്നുണ്ട്. അനുചിതവും മോശവുമായ വസ്ത്രം ധരിച്ചാല്‍ അത് വിദ്യാര്‍ഥികളെ നെഗറ്റീവായി ബാധിക്കാനും സാധ്യതയുണ്ട്. ഡ്രസ് കോഡുമായി ബന്ധപ്പെട്ട് ഒമ്പത് മാര്‍ഗനിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്.സര്‍ക്കാരിന്റെ ഡ്രസ് കോഡിനെതിരെ ചില അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. സ്‌കൂളുകളിലേക്ക് ഉചിതമായ വസ്ത്രം ധരിച്ചുമാത്രമേ അധ്യാപകര്‍ പോകാറുള്ളൂ. സ്‌കൂളുകളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താറുണ്ട്. അതില്‍ സര്‍ക്കാര്‍ കൈകടത്തേണ്ട ആവശ്യമേയില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.എന്നാല്‍ ഇത് മാര്‍ഗ നിര്‍ദേശങ്ങള്‍ മാത്രമാണെന്നും നിര്‍ബന്ധമായ നിയമങ്ങളല്ലെന്നുമാണ് അതിന് വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി.

Next Story

RELATED STORIES

Share it