Latest News

മഹാരാഷ്ട്രയില്‍ ഇന്ന് 10,576 കൊവിഡ് കേസുകള്‍; 280 മരണം

മഹാരാഷ്ട്രയില്‍ ഇന്ന് 10,576 കൊവിഡ് കേസുകള്‍; 280 മരണം
X

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 10,576 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ 3,37,607 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 280 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 12,556 ആയി ഉയര്‍ന്നു. 5,552 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ആകെ 1,87,769 പേര്‍ക്കാണ് സുഖം പ്രാപിച്ചത്. മുംബൈയില്‍ ഇന്ന് 1,310 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 58 മരണവും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1,563 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,04,572 ആയി. 75,118 പേരാണ് രോഗമുക്തി നേടിയത്. മുംബൈയില്‍ മാത്രം 5,872 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. പൂനെയില്‍ ഇതുവരെ 63,351 കേസുകളും 1,514 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.സംസ്ഥാനത്തുടനീളം കൊവിഡ് നായി ഇതുവരെ 16,87,213 സാംപിളുകള്‍ പരിശോധന നടത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു.




Next Story

RELATED STORIES

Share it