Latest News

ഹജ്ജ് ചെയ്യാനെത്തിയ മലയാളി മക്കയില്‍ മരിച്ചു

ഹജ്ജ് ചെയ്യാനെത്തിയ മലയാളി മക്കയില്‍ മരിച്ചു
X

മക്ക: മലയാളി ഹാജി മക്കയില്‍ മരിച്ചു. സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി അബ്ബാസ് പല്ലത്ത് (67) ആണ് അസുഖത്തെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞമാസം 15ന് മക്കയില്‍ ഭാര്യ ആമിന പല്ലത്ത്, ഭാര്യാ സഹോദരന്‍ എന്നിവരോടൊപ്പം സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനായി എത്തിയതായിരുന്നു.

ഉംറ നിര്‍വഹിച്ചു വിശ്രമിക്കവേ ശ്വാസത്തടസ്സത്തെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി മക്ക മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. നടപടിയില്‍ പൂര്‍ത്തീകരിച്ച് മക്കയില്‍ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it