- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി പണം തന്നാല്‍ വാങ്ങാന്‍ മടിക്കേണ്ട, പക്ഷേ വോട്ട് തൃണമൂലിനുതന്നെ നല്‍കണമെന്നും മമതാ ബാനര്‍ജി
കൊല്‍ക്കത്ത: ബിജെപി വോട്ട് പണം കൊടുത്ത് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് സ്വീകരിച്ച് തൃണമൂലിന് തന്നെ വോട്ട് ചെയ്യണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വടക്കന്‍ ബംഗാളിലെ സിലിഗുരിയില്‍ നടന്ന ഇന്ധനവര്‍ധനയ്‌ക്കെതിരേ നടന്ന പ്രതിഷേധ റാലിയിലാണ് മമത ബിജെപിയുടെ തിരഞ്ഞെടുപ്പ് നിലാപാടുകള്‍ക്കെതിരേ ആഞ്ഞടിച്ചത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നേതാക്കളാണ് തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ ദിവസവും മുന്‍ മന്ത്രിമാരടക്കമുളളവര്‍ ബിജെപിയിലേക്ക് പോയിരുന്നു. ഇത്തവണത്തെ മമതയുടെ എതിരാളി മുന്‍ മന്ത്രിയും മമത കാബിനറ്റിലെ മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയാണ്.
മമതാ ബാനര്‍ജിയും മന്ത്രിമാരും എംഎല്‍എമാരും നയിക്കുന്ന ഇന്ധനവര്‍ധനയ്‌ക്കെതിരേയുള്ള പദയാത്രയില്‍ നിരവധി പാര്‍ട്ടിപ്രവര്‍ത്തകരാണ് പങ്കെടുത്തത്. നിങ്ങള്‍ അമ്മമാരെ അടുക്കളയ്ക്ക് തീയിടേണ്ടെന്നും അമ്മമാരും സഹോദരിമായും നിങ്ങളെ കത്തിക്കുമെന്നും മമത ബിജെപിയെ പരിഹസിച്ചു.
പ്രതിഷേധ പരിപാടിയില്‍ സിലിണ്ടറുകളുടെ വലിയ മാതൃകകളുമായാണ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തനത്തിനിറങ്ങിയത്.
ഇന്ധനവിലവര്‍ധന, പാചകവിലവര്‍ധന തുടങ്ങിയവയ്‌ക്കെതിരേ മോദി സര്‍ക്കാരിനെതിരേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കനത്ത പ്രചാരണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം എല്ലാ തരം സിലിണ്ടറുകള്‍ക്കും 25 രൂപയാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്.
RELATED STORIES
അന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന് പ്രതിരോധമന്ത്രിയായ് മര്ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില് യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT