- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മമത കലാപമുണ്ടാക്കി, ട്രയിന്‍ കത്തിച്ചു; മമതയ്‌ക്കെതിരേ ആഞ്ഞടിച്ച് അമിത് ഷാ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു
കൊല്‍ക്കൊത്ത: മമതയ്‌ക്കെതിരേ കനത്ത ആരോപണങ്ങളുയര്‍ത്തി ബംഗാളില്‍ ബിജെപിയുടെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. മതമ പൗരത്വ നിയമത്തിനെതിരേ കലാപങ്ങള്‍ക്ക് തുടക്കമിട്ടുവെന്നും ട്രയിനുകള്‍ കത്തിച്ചുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉയര്‍ത്തിയത്. മമതയുടെ വിമര്‍ശനങ്ങള്‍ നിഷ്ഫലമാണെന്നും അവര്‍ക്കത് തടയാനാവില്ലെന്നും അമിത് ഷാ പറഞ്ഞു.
''നിങ്ങളെന്തുകൊണ്ടാണ് രാജ്യത്തെ അഭയാര്‍ത്ഥികളുടെ താല്പര്യങ്ങളെ ഹനിക്കുന്നത്? നിങ്ങള്‍ നുഴഞ്ഞുകയറ്റക്കാരെ കുറിച്ചാണ് വ്യാകുലപ്പെടുന്ന്. അഭയാര്‍ത്ഥികള്‍ ഭീതിയിലാണ്, അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. അയല്‍രാജ്യങ്ങളില്‍ നിന്ന് മതപരമായ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ഓടിപ്പോന്ന് നമ്മുടെ രാജ്യത്തെത്തിയ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം കൊടുക്കേണ്ടെന്നാണ് മമത പറയുന്നത്.'' അമിത് ഷാ ചോദിച്ചു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അമിത് ഷാ പറഞ്ഞു.
ബിജെപിയുടെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെയാണ് അമിത് ഷാ കൊല്‍ക്കത്തയിലെത്തിയത്. അമിത് ഷായുടെ സന്ദര്‍ശനത്തിനെതിരേ നിരവധി വിദ്യാര്‍ത്ഥികള്‍ പ്രകടനമായി തെരുവിലിറങ്ങിരുന്നു.
''2018 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റാണ് ബിജെപിയ്ക്ക് ലഭിച്ചത്. മമത പറഞ്ഞത് കെട്ടിവച്ച കാശ് പോകുമെന്നാണ്. ബംഗാളില്‍ ബിജെപിക്ക് രണ്ട് കോടിയിലധികം വോട്ട് കിട്ടി. 2021 ലെ തിരഞ്ഞെടുപ്പ് വരെ മമത കാത്തിരിക്കൂ, ആ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കും'' അമിത് ഷാ അവകാശപ്പെട്ടു.
RELATED STORIES
സ്വകാര്യ ചടങ്ങുകള്ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഅടുത്ത അഞ്ചു ദിവസം കേരളത്തില് വിവിധയിടങ്ങളില് ശക്തമായ മഴയ്ക്ക്...
5 Nov 2024 11:15 AM GMTഎഡിഎം നവീന് ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില് വിധി...
5 Nov 2024 9:03 AM GMTയുപി സര്ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMT