Latest News

വീട് വില്‍ക്കാന്‍ സമ്മതിച്ചില്ല; ഭാര്യയെ ഭര്‍ത്താവും മകനും തല്ലിക്കൊന്നു

മധുരയിലെ കൃഷി ഭൂമി വിറ്റ പണം പ്രതികളുടെ കൈയ്യിലുണ്ട്. അതുമായി ഒളിവില്‍ പോയിരിക്കാനാണ് സാധ്യത.

വീട് വില്‍ക്കാന്‍ സമ്മതിച്ചില്ല; ഭാര്യയെ ഭര്‍ത്താവും മകനും തല്ലിക്കൊന്നു
X

ആഗ്ര: വീട് വില്‍ക്കുന്നതിനെ എതിര്‍ത്ത ഭാര്യയെ ഭര്‍ത്താവും സ്വന്തം മകനും ചേര്‍ന്നു തല്ലിക്കൊന്നു. ആഗ്ര സ്വദേശിനിയായ രമാദേവി(50)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ദാദിച്ച് ഗോസ്വാമിയേയും മൂത്ത മകന്‍ മനോജിനെയും തേടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ആഗ്രയിലെ ശ്യാം വിഹാര്‍ കോളനിയില്‍ രമാദേവിയുടെ പേരിലുള്ള 250 ചതുരശ്ര അടി വലുപ്പമുള്ള വീട് വില്‍ക്കണമെന്ന് ഭര്‍ത്താവും മകനും രണ്ടു വര്‍ഷമായി ആവശ്യപ്പെടുന്നതായി പോലിസ് പറഞ്ഞു. ഇതിനെ എതിര്‍ത്തതിനാല്‍ വടി കൊണ്ട് തല്ലിക്കൊല്ലുകയാണ് ചെയ്തിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. നേരത്തെ മധുരയിലെ കൃഷി ഭൂമി വിറ്റ പണം പ്രതികളുടെ കൈയ്യിലുണ്ട്. അതുമായി ഒളിവില്‍ പോയിരിക്കാനാണ് സാധ്യത. അതിനാല്‍ വിവിധ പ്രദേശങ്ങളില്‍ പോലിസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it