Latest News

പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം; മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്‌

പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം; മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്‌
X

മലപ്പുറം: പാണ്ടിക്കാട് പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍ കുട്ടിയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനിടെ പോലിസ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ പോലിസ് കസ്റ്റഡിയില്‍ മൊയ്തീന്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് പാണ്ടിക്കാട് പോലിസ് സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. മൊയ്തീന്‍ കുട്ടിയുടെ ദേഹത്ത് മറ്റ് പരുക്കുകളൊന്നുമില്ലെന്നും മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ലെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ രണ്ട് സിവില്‍ പോലിസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it