Latest News

കൂട്ടക്കൊലപാതകം: പ്രതിക്ക് ജിവപര്യന്തവും 20 വര്‍ഷം കഠിനതടവും

അഞ്ച് കൊലപാതകക്കേസുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ പരാജയപ്പെട്ടാല്‍ 10 വര്‍ഷം കൂടി ജീവപര്യന്തം തടവ് അനുഭവിക്കണം.

കൂട്ടക്കൊലപാതകം: പ്രതിക്ക് ജിവപര്യന്തവും 20 വര്‍ഷം കഠിനതടവും
X

ഐസോള്‍: ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തവും കൂടെ 20 വര്‍ഷം കഠിന തടവും. ഐസോള്‍ ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ലാല്‍റ്റ്ലാഞ്ചുവാഹ എന്ന 43കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ ഇരകളെ കുത്തുക മാത്രമല്ല പലതവണ വെട്ടുകയും ചെയ്‌തെന്ന് കോടതി വ്യക്തമാക്കി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി വിധിച്ചു.

2015 ജനുവരിയിലാണ് ഇയാള്‍ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ കൊലപ്പെടുത്തിയത്. കേസില്‍ പ്രതിക്ക് സെക്ഷന്‍ 302 പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിന് മുമ്പ് പ്രതി 20 വര്‍ഷത്തെ കഠിന തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. ഐപിസി സെക്ഷന്‍ 449, സെക്ഷന്‍ 307 എന്നിവ പ്രകാരം ചെയ്ത കുറ്റങ്ങള്‍ക്ക് നാലു ലക്ഷം രൂപ പിഴയടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാല് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടിവരും. അഞ്ച് കൊലപാതകക്കേസുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ പരാജയപ്പെട്ടാല്‍ 10 വര്‍ഷം കൂടി ജീവപര്യന്തം തടവ് അനുഭവിക്കണം.

കുടുംബനാഥന്‍ തന്നില്‍ നിന്ന് ചില കമ്പനി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വിസമ്മതിച്ചതിന്റെ പ്രതികാരത്തിലാണ് പ്രതി 2015 ജനുവരി 9 ന് വീട്ടില്‍ അതിക്രമിച്ച് കയറി അഞ്ചംഗ കുടുംബത്തെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്.

Next Story

RELATED STORIES

Share it