Latest News

സ്ഥാനം കിട്ടിയേക്കും: കെ വി തോമസ് അയയുന്നു

'ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായിരുന്നു. പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ല. പാര്‍ട്ടിയില്‍ പദവികള്‍ ചോദിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല' എന്നാണ് കെ.വി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

സ്ഥാനം കിട്ടിയേക്കും: കെ വി തോമസ് അയയുന്നു
X

എറണാകുളം: സോണിയാ ഗാന്ധിയുടെ അനുനയത്തിനൊടുവില്‍ കോണ്‍ഗ്രസ് വിടില്ലെന്ന് ഉറപ്പിച്ച് കെ.വി.തോമസ്. കൊച്ചിയില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം അദ്ദേഹം റദ്ദാക്കി . ഇന്ന് തിരുവനന്തുപരത്ത് എഐസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന കെ വി തോമസ് കെപിസിസി യോഗത്തിലും പങ്കെടുക്കും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ അനുനയ നീക്കത്തിനൊടുവില്‍ സോണിയാ ഗാന്ധി തന്നെ നേരിട്ട് വിളിച്ചതോടെയാണ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കെ വി തോമസ് നിലപാട് മാറ്റിയത്.


'ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായിരുന്നു. പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ല. പാര്‍ട്ടിയില്‍ പദവികള്‍ ചോദിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല' എന്നാണ് കെ.വി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കെ.വി. തോമസിന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതായാണ് സൂചന.തിരഞ്ഞെടുപ്പ് നിരീക്ഷകനായി എത്തുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രിയും എഐസിസി പ്രതിനിധിയുമായ അശോക് ഗെലോട്ടുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നും അറിയുന്നു.




Next Story

RELATED STORIES

Share it